കൊലവിളി മുദ്രാവാക്യവുമായി പ്രകടനത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ഡി.വൈ.എഫ്.ഐ നടപടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മൂത്തേടത്ത് കൊലവിളി മുദ്രാവാക്യവുമായി പ്രകടനത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ഡി.വൈ.എഫ്.ഐ നടപടി. മൂത്തേടം മേഖല സെക്രട്ടറി പി.കെ ശഫീഖിനെ സംഘടനാ ചുമതലകളില്‍ നിന്നും നീക്കി. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിയാണ് നടപടിയെടുത്തത്. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിന് കണ്ടാലറിയാവുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയാണ് മൂത്തേടത്ത് യൂത്ത് കോണ്‍ഗ്രസ് -ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇതില്‍ പ്രതിഷേധിച്ചും ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മൂത്തേടം അങ്ങാടിയില്‍ പ്രകടനം നടത്തിയത്. ഈ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. ‘കണ്ണൂരില്‍ അരിയില്‍ ഷുക്കൂറിനെ അരിഞ്ഞ് വീഴ്ത്തിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, അരിഞ്ഞ് തള്ളും ഓര്‍ത്തോളു..’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രകടനം നടത്തിയത്.

സോഷ്യല്‍ മീഡിയകളില്‍ പ്രകടനത്തിന്റെയും മുദ്രാവക്യത്തിന്റെയും വിഡിയോ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് എടക്കര പോലിസ് രണ്ട് കേസുകളാണ് എടുത്തിട്ടുള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...

“2018-ൽ നിപ പടർന്നുപിടിച്ചപ്പോഴാണ് ആരോഗ്യമന്ത്രി ക്യാമ്പ് ചെയ്തത്, ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തം”; വിശദീകരണവുമായി മന്ത്രി...

0
തിരുവനന്തപുരം: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തില്‍ വിശദീകരണവുമായി...