കൊല്‍ക്കത്ത : കൊവിഡ് ബാധിച്ച് കൊല്‍ക്കത്തയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ ഉദയ് ശങ്കര്‍ ബാനര്‍ജി(50) ആണ് മരിച്ചത്.
കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദയിന്റെ മരണത്തില്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ അനുജ് ശര്‍മ്മ ദുഖം പ്രകടിപ്പിച്ചു. അദ്ദേഹം കൊവിഡ് രക്തസാക്ഷിയാണെന്നും ശര്‍മ്മ പറഞ്ഞു.
കൊവിഡ് ബാധിച്ച് ഉദയ് ശങ്കര്‍ മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നും ദുഖത്തില്‍ കുടുംബത്തോടൊപ്പം പങ്കു ചേരുന്നുവെന്നും ശര്‍മ്മ കൂട്ടിചേര്‍ത്തു. ഇതോടെ സംസ്ഥാനത്ത് വൈറസിന് ഇരയായ മൊത്തം ഉദ്യോഗസ്ഥരുടെ എണ്ണം ഒമ്പതായതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.