രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഭരണഘടന സാക്ഷരത നേടിയ ജില്ലയായി കൊല്ലം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഭരണഘടന സാക്ഷരത നേടിയ ജില്ലയായി കൊല്ലം. കേശവൻ സ്മാരക ടൗണ‍് ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഒരു വര്‍ഷം കൊണ്ടാണ് ജില്ലയിലെ ഏഴ് ലക്ഷം കുടുബംങ്ങളെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിച്ചത്. കൊല്ലം ജില്ലാ പഞ്ചായത്തും കിലയും ചേര്‍ന്നാണ് ദി സിറ്റിസണ്‍ ക്യാമ്പയിൻ കഴിഞ്ഞ വര്‍ഷം ജനുവരിയിൽ തുടങ്ങിയത്.

പത്ത് വയസിന് മുകളിൽ പ്രായമുള്ള എല്ലാവരേയും  ഭരണഘടയുടെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിച്ചു. പരിശീലനം കിട്ടിയ 2000 സെനറ്റര്‍മാർ പത്ത് മുതൽ ഇരുപത് കുടുംബങ്ങളെ ഗ്രൂപ്പുകളായി തിരിച്ചാണ് ക്ലാസെടുത്തത്. കഴിഞ്ഞ ആഗസ്റ്റ് 15 ക്യാമ്പയിൻ പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പലയിടങ്ങളിലും ക്ലാസുകൾ പൂർത്തിയാകാതിരുന്നതിനാൽ അഞ്ച് മാസം കൂടി വൈകി. രാജ്യത്തിന്‍റെ പുരോഗതി ലക്ഷ്യമാക്കുന്നവര്‍ അധികാരത്തിൽ വരണമെങ്കിൽ വോട്ട് ചെയ്യുന്ന ജനങ്ങൾക്ക് ഭരണഘടന അവബോധം ഉണ്ടാകണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത നേട്ടം ആദ്യം കൈവരിച്ച പഞ്ചായത്ത് കുളത്തുപ്പുഴയും ബ്ലോക്ക് പഞ്ചായത്ത് ചവറയുമാണ്. മതനിരപേക്ഷതയും സാമൂഹ്യ അന്തരീക്ഷവു മെച്ചപ്പെടുത്താൻ സര്‍ക്കാ‍ർ നടത്തുന്ന പ്രവര്‍ത്തനങ്ങൾക്ക് മുതൽക്കൂട്ടാണ് ജില്ലയുടെ സമ്പൂര്‍ണ സാക്ഷരതാ പദവിയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
പത്തനംതിട്ട: പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രളയത്തിൽ...

അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

0
പത്തനംതിട്ട: അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം...

മഴക്കെടുതി : പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു

0
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ആഗസ്റ്റ് 4,...

സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ...