കൊല്ലം: ആണ്‍കുട്ടികളുടെ ജില്ലാ ചില്‍ഡ്രന്‍സ് ഹോമില്‍ ആറു കുട്ടികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മുഴുവന്‍ കുട്ടികളെയും നിരീക്ഷണത്തിലാക്കി. നീണ്ടകര ഫിഷിങ് ഹാര്‍ബറിലെ ഒരു തൊഴിലാളിയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പഞ്ചായത്ത് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആര്യങ്കാവ് പഞ്ചായത്ത് ഓഫീസ് അടച്ചു. ജില്ലയില്‍ കഴിഞ്ഞദിവസം 48പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ 45പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.