ലോകത്തെ തൈലങ്ങള്‍ മുഴുവന്‍ പുരട്ടിയാലും സര്‍ക്കാരിന്റെ ദുര്‍ഗന്ധം മാറില്ല : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്തില്‍ പങ്കുള‌ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആരെല്ലാമെന്ന് വിവരം പുറത്ത് വരണം. കേസില്‍ ശിവശങ്കരന്‍ മാത്രമല്ല പ്രതി. സ്വര്‍ണക്കടത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കാന്‍ മുഖ്യമന്ത്രി ബാദ്ധ്യസ്ഥനാണെന്നും ചെന്നിത്തല പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേ‌റ്റ് നല്‍കിയ സത്യവാങ്മൂലം ഗൗരവരതരമാണെന്നും ലൈഫ് പദ്ധതിയുമായും സ്വര്‍ണക്കടത്തുമായും ബന്ധപ്പെട്ട് പുറത്ത് വരുന്ന പുതിയ വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വിവിധ അഴിമതികള്‍ കാരണം ഈ സര്‍ക്കാര്‍ ചീഞ്ഞ് നാറുകയാണ്. സമൂഹവും ജനങ്ങളും സര്‍ക്കാരിന്റെ പ്രവര്‍ത്തികള്‍ കാണുന്നുണ്ട്. ലോകത്തെ തൈലങ്ങള്‍ മുഴുവന്‍ പുരട്ടിയാലും സര്‍ക്കാരിന്റെ ദുര്‍ഗന്ധം മാറില്ലെന്നും ഇക്കാരണങ്ങളാലാണ് സര്‍ക്കാരിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പോകുന്നതെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....