കൊല്ലം : കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസിൽ എട്ട് വർഷം നീണ്ട വാദ പ്രതിവാദത്തിനൊടുവിലാണ് കേസിൽ ഇപ്പോൾ കോടതി മൂന്ന് പേരെ കുറ്റക്കാരായി കണ്ടിരിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിൽ 1 മുതൽ 3 മുതൽ വരെ പ്രതികളായ ബേസ് മൂവ്മെന്റ് പ്രവർത്തകർ അബ്ബാസ് അലി , ദാവൂദ് സുലൈമാൻ, കരിം രാജ എന്നിവരാണ് കുറ്റക്കാർ. കേസിലെ നാലാം പ്രതിയായ ഷംസുദ്ദീനെ കോടതി വെറുതേ വിട്ടു. നിലവിൽ പ്രതികൾക്കെതിരെയുള്ള ശിക്ഷാ വിധി കോടതി നാളെ പ്രഖ്യാപിക്കും. ശിക്ഷാ വിധി കേൾക്കാൻ പ്രതികളെ നേരിട്ട് കോടതിയിൽ ഹാജരാക്കില്ല.
വീഡിയോ കോൺഫറൻസ് മുഖാന്തരം പ്രതികളെ ഹാജരാക്കിയാൽ മതിയെന്ന് കോടതി വ്യക്തമാക്കി. കേസിൽ പ്രതികളുടെ ഭാഗത്തു നിന്നുള്ള വിശദീകരണം കോടതി തേടിയിരുന്നു. സംഭവത്തിൽ തങ്ങൾക്ക് പശ്ചാത്താപമുണ്ടെന്നും ഇനി ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്നും പ്രതികൾ കോടതിയെ അറിയിച്ചിരുന്നു. പ്രോസിക്ക്യുഷൻ ആവശ്യപ്പെട്ട പരമാവധി ശിക്ഷ നൽകരുത് , കേസിൽ എട്ടുവർഷമായി ജയിലിൽ ശിക്ഷ അനുഭവിക്കുകയാണെന്നും മാനുഷിക പരിഗണന ഉണ്ടാകണെമന്നും കുടുംബങ്ങളെ ഇതൊക്കെ വേട്ടയാടുന്നുണ്ടെന്നുമായിരുന്നു കോടതിയിൽ പ്രതികളുടെ വാദം.