Thursday, May 8, 2025 9:58 am

കൊറ്റന്‍കുളങ്ങരയിൽ പുരുഷാംഗനമാര്‍ ഇന്നും നാളെയും വിളക്കെടുക്കും

For full experience, Download our mobile application:
Get it on Google Play

ചവറ : പുരുഷാംഗനമാര്‍ വ്രതംനോറ്റ് കൊറ്റന്‍കുളങ്ങര ദേവിക്ക് മുന്നില്‍ വ്യാഴവും വെള്ളിയും ചമയവിളക്കെടുക്കും. ഭര്‍ത്താവിനെ ഒരുക്കുന്ന ഭാര്യയും മകനെ ഒരുക്കുന്ന അമ്മമാരും സഹോദരനെ അണിയിച്ചൊരുക്കുന്ന സഹോദരിമാരാലും രണ്ടുദിവസം ക്ഷേത്രവും പരിസരവും നിറയും. ചവറ, പുതുക്കാട് കരക്കാരുടെ ഉത്സവദിനമായ വ്യാഴം പകല്‍ 11-ന് ക്ഷേത്രംതന്ത്രി കുമാരമംഗലത്ത് ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കലശപൂജകള്‍ നടക്കും. മൂന്നിന് കെട്ടുകാഴ്ച, രാത്രി 11-ന് ഡോ. വൈക്കം വിജയലക്ഷ്മിയുടെ സംഗീതസദസ്സ്‌ എന്നിവയും ഉണ്ടാകും. ആദ്യ ദിവസത്തെ ഉത്സവം പുലര്‍ച്ചെ ആറാട്ടോടെ സമാപിക്കും.

കുളങ്ങരഭാഗം -കോട്ടയ്ക്കകം കരക്കാരാണ് വെള്ളിയാഴ്ച ഉത്സവം നടത്തുന്നത്. പകല്‍ 11-ന് കലശപൂജകള്‍, മൂന്നിന് കെട്ടുകാഴ്ച, രാത്രി പിന്നണി ഗായകന്‍ കെ എസ് വിഷ്ണുനാഥിന്റെ സംഗീതക്കച്ചേരി, പുലര്‍ച്ചെ മൂന്നിന് ആറാട്ടോടെ ഉത്സവം സമാപിക്കും. ചമയവിളക്കിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പ്രസിഡന്റ് സി ഗോപാലകൃഷ്ണപിള്ള, സെക്രട്ടറി കെ വി ഹേമചന്ദ്രന്‍, പബ്ലിസിറ്റി കണ്‍വീനര്‍ വി ഗീതാ കൃഷ്ണന്‍, ട്രഷറര്‍ ജി തുളസീധരന്‍പിള്ള, വൈസ് പ്രസിഡന്റ് എസ് ശ്രീജിത് എന്നിവര്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അട്ടച്ചാക്കൽ കുമ്പളാംപൊയ്‌ക റോഡിരികിലെ പൊന്തക്കാടുകള്‍ അപകടഭീഷണി ഉയര്‍ത്തുന്നു

0
കോന്നി : അട്ടച്ചാക്കൽ കുമ്പളാംപൊയ്‌ക റോഡിരികിൽ അട്ടച്ചാക്കൽ ഈസ്റ്റ് ജംഗ്ഷൻ...

കെ. സുധാകരനെ അനുകൂലിച്ച് ഫ്‌ളക്സ് ബോർഡുകൾ

0
തൊടുപുഴ : കെ. സുധാകരനെ അനുകൂലിച്ച് ഫ്‌ളക്സ് ബോർഡുകൾ. “തുടരണം ഈ...

സുരക്ഷാ ആശങ്ക ; രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിട്ടു

0
ദില്ലി : ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതീവ ജാഗ്രതയിൽ രാജ്യം. പാകിസ്ഥാനിലെ...

ബി.ജെ.പി കൊടുമൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി

0
കൊടുമൺ : ഓപ്പറേഷൻ സിന്ദൂറിനും ഭാരതസൈന്യത്തിനും നരേന്ദ്രമോദി സർക്കാരിനും അഭിവാദ്യമർപ്പിച്ച്...