കൊറ്റന്‍കുളങ്ങരയിൽ പുരുഷാംഗനമാര്‍ ഇന്നും നാളെയും വിളക്കെടുക്കും

For full experience, Download our mobile application:
Get it on Google Play

ചവറ : പുരുഷാംഗനമാര്‍ വ്രതംനോറ്റ് കൊറ്റന്‍കുളങ്ങര ദേവിക്ക് മുന്നില്‍ വ്യാഴവും വെള്ളിയും ചമയവിളക്കെടുക്കും. ഭര്‍ത്താവിനെ ഒരുക്കുന്ന ഭാര്യയും മകനെ ഒരുക്കുന്ന അമ്മമാരും സഹോദരനെ അണിയിച്ചൊരുക്കുന്ന സഹോദരിമാരാലും രണ്ടുദിവസം ക്ഷേത്രവും പരിസരവും നിറയും. ചവറ, പുതുക്കാട് കരക്കാരുടെ ഉത്സവദിനമായ വ്യാഴം പകല്‍ 11-ന് ക്ഷേത്രംതന്ത്രി കുമാരമംഗലത്ത് ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കലശപൂജകള്‍ നടക്കും. മൂന്നിന് കെട്ടുകാഴ്ച, രാത്രി 11-ന് ഡോ. വൈക്കം വിജയലക്ഷ്മിയുടെ സംഗീതസദസ്സ്‌ എന്നിവയും ഉണ്ടാകും. ആദ്യ ദിവസത്തെ ഉത്സവം പുലര്‍ച്ചെ ആറാട്ടോടെ സമാപിക്കും.

കുളങ്ങരഭാഗം -കോട്ടയ്ക്കകം കരക്കാരാണ് വെള്ളിയാഴ്ച ഉത്സവം നടത്തുന്നത്. പകല്‍ 11-ന് കലശപൂജകള്‍, മൂന്നിന് കെട്ടുകാഴ്ച, രാത്രി പിന്നണി ഗായകന്‍ കെ എസ് വിഷ്ണുനാഥിന്റെ സംഗീതക്കച്ചേരി, പുലര്‍ച്ചെ മൂന്നിന് ആറാട്ടോടെ ഉത്സവം സമാപിക്കും. ചമയവിളക്കിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പ്രസിഡന്റ് സി ഗോപാലകൃഷ്ണപിള്ള, സെക്രട്ടറി കെ വി ഹേമചന്ദ്രന്‍, പബ്ലിസിറ്റി കണ്‍വീനര്‍ വി ഗീതാ കൃഷ്ണന്‍, ട്രഷറര്‍ ജി തുളസീധരന്‍പിള്ള, വൈസ് പ്രസിഡന്റ് എസ് ശ്രീജിത് എന്നിവര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

20 വർഷമായി ഒളിവിൽക്കഴിഞ്ഞ കൊലപാതക, വധശ്രമ കേസുകളിലെ പ്രതി ബെംഗളൂരുവിൽ പിടിയിൽ ; രാഗേഷ്...

0
കണ്ണൂർ: 20 വർഷമായി ഒളിവിൽക്കഴിയുകയായിരുന്ന പ്രതി ബെംഗളൂരുവില്‍ പിടിയില്‍. കൊലപാതക കേസുകളിലും...

‘തിരഞ്ഞെടുപ്പിലെ കള്ളപ്പണം തടയണം’ ; കർശന നിർദേശങ്ങളുമായി സുപ്രീം കോടതി

0
ന്യൂഡൽഹി : തിരഞ്ഞെടുപ്പുകളിലെ കള്ളപ്പണം ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്ന് സുപ്രീം കോടതി. വോട്ടർമാരെ...

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
ന്യൂഡൽഹി : ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ....

ഇലക്ട്രിക് കാർ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് മുന്നേറ്റം ; പ്രധാന വിപണി യൂറോപ്പ്

0
കൊച്ചി : ഇന്ത്യയിൽ നിന്നുള്ള ഇലക്ട്രിക് കാറുകളുടെ കയറ്റുമതിയിൽ 2026-27 സാമ്പത്തിക...