ഇലക്ട്രിക് കാർ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് മുന്നേറ്റം ; പ്രധാന വിപണി യൂറോപ്പ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇന്ത്യയിൽ നിന്നുള്ള ഇലക്ട്രിക് കാറുകളുടെ കയറ്റുമതിയിൽ 2026-27 സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ വൻ മുന്നേറ്റം. 2026 ഏപ്രിൽ-ജൂൺ പാദത്തിൽ 10,802 ഇലക്ട്രിക് കാറുകളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. മുൻവർഷമിത് 1,309 യൂണിറ്റുകൾ മാത്രമായിരുന്നു. കയറ്റുമതി വരുമാനമാകട്ടെ 2.22 കോടി ഡോളറിൽനിന്ന് 16 മടങ്ങിലേറെ ഉയർന്ന് 36.9 കോടി ഡോളറായി ഉയർന്നെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതായത് മൊത്തം ഏതാണ്ട് 3,500 കോടി രൂപയുടെ കയറ്റുമതി. യൂറോപ്പാണ് ഇന്ത്യയിൽ നിന്നുള്ള ഇലക്ട്രിക് കാറുകളുടെ പ്രധാന വിപണി. അതിൽ തന്നെ സ്പെയിനാണ് ഒന്നാംസ്ഥാനത്ത്. 14.64 കോടി ഡോളറിന്റെ കയറ്റുമതിയാണ് സ്പെയിനിലേക്ക് നടന്നത്.

4,007 വാഹനങ്ങൾ ഈ കാലയളവിൽ സ്പെയിനിലേക്ക് കയറ്റുമതി ചെയ്തു. ഈ മേഖലയിലെ ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ ഏകദേശം 40 ശതമാനവും സ്പെയിനിലേക്കായിരുന്നു. 7.87 കോടി ഡോളറിന്റെ വാഹനങ്ങളാണ് രണ്ടാം സ്ഥാനത്തുള്ള യു.കെ.യിലേക്ക് കയറ്റുമതി ചെയ്തത്. 2,646 കാറുകളാണ് യു.കെ.യിലേക്ക് കയറ്റി അയച്ചത്. മുൻവർഷം ഇതേ കാലയളവിൽ ഇത് വെറും ഒരെണ്ണമായിരുന്നു. ജർമനിയിലേക്ക് 2.51 കോടി ഡോളറിന്റെയും നോർവേയിലേക്ക് 2.11 കോടി ഡോളറിന്റെയും ഡെൻമാർക്കിലേക്ക് 2.1 കോടി ഡോളറിന്റെയും വൈദ്യുത കാറുകൾ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തു.

യൂറോപ്പിന് പുറത്തേക്കും ഇന്ത്യയിൽ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യം വർധിച്ചിട്ടുണ്ട്. ജപ്പാനിലേക്ക് 1.34 കോടി ഡോളറിന്റെ ഇലക്ട്രിക് കാറുകൾ കയറ്റുമതി ചെയ്തപ്പോൾ, അയൽരാജ്യമായ നേപ്പാളിലേക്ക് 81 ലക്ഷം ഡോളറിന്റെ വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...