ഓണത്തിന്‍റെ തിരക്കും ബഹളങ്ങളും തുടങ്ങുന്നതിനു മുൻപ് ഒരു യാത്ര പ്ലാന്‍ ചെയ്താലോ? വേറെങ്ങോട്ടുമല്ല എത്ര തവണ കണ്ടാലും പുതുമ പോകാത്ത നമ്മുടെ സ്വന്തം ഇടുക്കിയിലേക്ക് തന്നെ. സ്ഥിരം ലക്ഷ്യസ്ഥാനങ്ങളായ മൂന്നാറും വാഗമണ്ണും ഒഴിവാക്കി പുത്തൻ കാഴ്ചകളും ഇടങ്ങളും കാണുന്ന ഒരു അടിപൊളി യാത്ര ഒരുക്കുകയാണ് കൊല്ലം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. ഇടുക്കി യാത്രയിൽ അധികമാരും പോകാത്ത അയ്യപ്പൻകോവിൽ തൂക്ക് പാലം, ഇടുക്കി അണക്കെട്ടിന്‍റെയും ജലാശയങ്ങളുടെയും അതിമനോഹരമായ കാഴ്ചയുള്ള കാല്‍വരി മൗണ്ട്, പിന്നെ സാക്ഷാൽ ഇടുക്കി ഡാം, പിന്നെ പാഞ്ചാലിമേടും കണ്ട് കണ്ണും മനസ്സും നിറഞ്ഞു വരുന്ന യാത്രയാണ് കൊല്ലത്തു നിന്നും ഈ ഓണാവധിക്ക് ഒരുക്കിയിരിക്കുന്നത്.
കൊല്ലം ഡിപ്പോയിൽ നിന്നും രാവിലെ 5.00 മണിക്ക് ആരംഭിക്കുന്ന യാത്ര കുണ്ടറ- കൊട്ടാരക്കര- അടൂർ- പത്തനംതിട്ട- മുണ്ടക്കയം വഴി അയ്യപ്പൻ കോവിലിലെത്തും. കേരളത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലങ്ങളിലൊന്നായ അയ്യപ്പൻകോവിൽ തൂക്കുപാലമാണ് ഇവിടുത്തെ ആകർഷണം. കാഞ്ചിയാർ-അയ്യപ്പൻകോവിൽ എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പെരിയാറ്‍ നദിക്ക് കുറുകെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇവിടുന്ന് കാൽവരി മൗണ്ടിലേക്കാണ് പോകുന്നത്. ഇടുക്കിയിലെ മറ്റിടങ്ങളെപ്പോലെ അറിയപ്പെട്ടിട്ടില്ലെങ്കിലും പല സ്ഥലങ്ങളേക്കാലും മികച്ച കാഴ്ചകൾ നല്കുന്നയിടമാണിത്. ഇടുക്കി അണക്കെട്ടിന്‍റെ റിസര്‍വോയറും അതിനെ ചുറ്റിയുള്ള കാടും മലകളും ആണ് ഇവിടുത്തെ കാഴ്ച. ഇവിടുത്തെ വ്യൂ പോയിന്‍റിൽ കാറ്റുകൊണ്ടു നില്‍ക്കുമ്പോൾ കൂട്ടിന് കോടമഞ്ഞുമെത്തും.
ഇടുക്കി ജലസംഭരണിയുടെ കാഴ്ചകൾ ആണ് ഇവിടുത്തെ ഹൈലൈറ്റ്. നീലനിറത്തിലുള്ള വെള്ളത്തിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ദ്വീപുകളും ഇവിടുത്തെ കാഴ്ചയിൽപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 2700 അടി ഉയരത്തിലാണ് കാൽവരി മൗണ്ട് സ്ഥിതി ചെയ്യുന്നത്. കാൽവരി മൗണ്ടിൽ നിന്നും ഇനി പോകുന്നത് ഇടുക്കി ഡാമിലേക്കാണ്. ഓണക്കാലത്ത് സഞ്ചാരികൾക്കായി തുറക്കുന്ന ഇടുക്കി അണക്കെട്ടിന്‍റെ ഉള്ളിലെ കാഴ്ചകളും യാത്രയും അത്ര എളുപ്പത്തിൽ സാധ്യമാകുന്ന ഒന്നല്ല. ക്രിസ്തുമസ്, പുതുവത്സരം, ഓണം തുടങ്ങിയ സമയങ്ങളിൽ മാത്രമാണ് അണക്കെട്ടിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ഇടുക്കി ആർച്ചുഡാമും വൈശാലി ഗുഹയുമൊക്കെ ഈ സമയത്ത് ഇവിടെ കാണാം.
ഇടുക്കി ഡാമിൽ നിന്നിറങ്ങി തിരികെ കൊല്ലത്തേയ്ക്ക് മടങ്ങുന്ന വഴി പാഞ്ചാലിമേടും സന്ദർശിക്കും. കുട്ടിക്കാനത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ വനവാസക്കാലത്ത് പാണ്ഡവർ വസിച്ചിരുന്നു എന്നാണ് വിശ്വാസം. ഇതുമായി ബന്ധപ്പെട്ട പല കാഴ്ചകളും ഇവിടെയുണ്ട്. രാവിലെ 6.00 മുതൽ വൈകിട്ട് 6.30 വരെയാണ് പാഞ്ചാലിമേട് പ്രവേശന സമയം. പാഞ്ചാലിമേട്ടിൽ നിന്നും ഇറങ്ങി രാത്രി 11.00 മണിയോടെ ഡിപ്പോയില്‍ എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര. യാത്രയെക്കുറിച്ചും ടിക്കറ്റ് നിരക്ക്, ബുക്കിങ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അറിയുവാനും കൊല്ലം കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടാം. ഫോൺ നമ്പര്‍- 9747969768, 9496110124, 7909159256
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033