ഈയാഴ്ച 2 കമ്പനികൾ സൗജന്യ ഓഹരികൾ നൽകുന്നു ; വാങ്ങുന്നോ?

For full experience, Download our mobile application:
Get it on Google Play

പണമായി ലാഭവിഹിതം നൽകാത്ത അവസരങ്ങളിൽ ഓഹരിയുടമകൾക്കുള്ള പാരിതോഷികമായാണ് കമ്പനികൾ ബോണസ് ഇഷ്യൂ പ്രഖ്യാപിക്കുന്നത്. കൈവശമുള്ള ഓഹരികളുടെ നിശ്ചിത അനുപാതത്തിലാകും ബോൺസ് ഓഹരികൾ സൗജന്യമായി കൈമാറുക. ഇത്തരത്തിൽ വരുന്ന വ്യാപാര ആഴ്ചയിൽ ബോണസ് ഓഹരി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള രണ്ട് സ്മോൾ ക്യാപ് കമ്പനികളുടെ വിശദാംശമാണ് ചുവടെ ചേർക്കുന്നത്.

വീർ ഗ്ലോബൽ ഇൻഫ്രാകൺസ്ട്രക്ഷൻ
റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സ്മോൾ ക്യാപ് കമ്പനിയാണ് വീർ ഗ്ലോബൽ ഇൻഫ്രാകൺസ്ട്രക്ഷൻ ലിമിറ്റഡ്. പ്രധാനമായും മഹാരാഷ്ട്രയിൽ പാർപ്പിട പദ്ധതികളുടെ നിർമാണത്തിലാണ്  ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. നിലവിൽ 252 രൂപയിലാണ് ഓഹരികൾ വ്യാപാരം ചെയ്യപ്പെടുന്നത്. ഒരു വർഷ കാലയളവിലെ ഉയർന്ന നിലവാരത്തിലാണ് ഓഹരിയുള്ളത്. ഓഹരിയെ സംബന്ധിക്കുന്ന അടിസ്ഥാന ഘടകങ്ങൾ ആരോഗ്യകരമായ നിലവാരത്തിലല്ല ഉള്ളത്. പ്രമോട്ടറുടെ ഓഹരി വിഹിതം 70.51 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ വരുമാനം 11 കോടിയാണ്.
ബോണസ് ഇഷ്യൂ 1:1
അതേസമയം 1:1 അനുപാതത്തിൽ നിക്ഷേപകർക്ക് ബോണസ് ഓഹരി നൽകുമെന്നാണ് വീർ ഗ്ലോബൽ ഇൻഫ്രാകൺസ്ട്രക്ഷൻ പ്രഖ്യാപിച്ചത്. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും വീതം അധികമായി ഒരു സൗജന്യ ഓഹരി വീതം ലഭിക്കുമെന്ന് സാരം. ഇതിനുള്ള റെക്കോഡ് തീയതിയും എക്സ്-ബോണസ് തീയതിയും ഓഗസ്റ്റ് 22നാണ് നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്ന് മാസക്കാലയളവിൽ വീർ ഗ്ലോബൽ ഇൻഫ്രാകൺസ്ട്രക്ഷൻ ഓഹരിയിൽ 68 ശതമാനം നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്.
ഫോക്കസ് ബിസിനസ് സൊല്യൂഷൻസ്
ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കു വേണ്ടി റിക്കവറി നടപടികളും കളക്ഷനും നടത്തുന്ന സ്മോൾ ക്യാപ് കമ്പനിയാണ് ഫോക്കസ് ബിസിനസ് സൊല്യൂഷൻസ്. 2006ലാണ് പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞയാഴ്ച 102 രൂപയിലാണ് ഓഹരിയുടെ ക്ലോസിങ്. ഒരു വർഷക്കാലയളവിലെ ഉയർന്ന നിലവാരത്തിന് സമീപമാണ് ഓഹരി നിൽക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ വരുമാനം 18 കോടിയാണ്. പ്രമോട്ടറുടെ ഓഹരി വിഹിതം 71.11 ശതമാനമാകുന്നു.
ബോണസ് ഇഷ്യൂ
അതേസമയം 4:5 അനുപാതത്തിൽ നിക്ഷേപകർക്ക് ബോണസ് ഇഷ്യൂ ചെയ്യുമെന്നാണ് ഫോക്കസ് ബിസിനസ് സൊല്യൂഷൻസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് കൈവശമുള്ള അഞ്ച് ഓഹരിക്ക് വീതം അധികമായി നാലു സൗജന്യ ഓഹരികൾ വീതം നേടാമെന്ന് ചുരുക്കം. ഇതിനുള്ള എക്സ്-ബോണസ് തീയതിയും റെക്കോഡ് തീയതിയും ഓഗസ്റ്റ് 23നാണ് നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്ന് മാസക്കാലയളവിനിടെ ഫോക്കസ് ബിസിനസ് സൊല്യൂഷൻസ് ഓഹരികൾ 117 ശതമാനം നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....