ചാവിയെടുക്കാൻ ശ്രമിക്കവേ ജീപ്പ് ഉരുണ്ട് നീങ്ങി കുഴിയിൽ വീണു ; യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കുളത്തൂപ്പുഴയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ജീപ്പ് നിർത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. വില്ലുവല സ്വദേശി സജി ആണ് മരിച്ചത്. സുഹൃത്തിനൊപ്പം നടുവണ്ണൂർ കടവിൽ എത്തിയതായിരുന്നു സജി. സുഹൃത്ത് ആയിരുന്നു ജീപ്പ് ഓടിച്ചിരുന്നത്. ജീപ്പ് വഴിയരികിൽ നിർത്തിയ ശേഷം ജീപ്പിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. ഇതേസമയം ഇടതുഭാഗത്ത് ഇരിക്കുകയായിരുന്ന സജി, അവിടെ നിന്ന് ഇറങ്ങി ഡ്രൈവിങ് ഭാഗത്തേക്ക് വന്ന് ജീപ്പിന്റെ താക്കോൽ എടുക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് ജീപ്പ് ഉരുണ്ട് താഴേക്ക് പോകുകയായിരുന്നു.

ജീപ്പ് പിടിച്ചു നിർത്താൻ വേണ്ടി ശ്രമിച്ചെങ്കിലും സാധിച്ചില്ല. തൊട്ടടുത്ത് തന്നെ കുഴിയുണ്ടായിരുന്നു. ഇതിലേക്ക് ജീപ്പ് മറിയുകയായിരുന്നു. ജീപ്പിനടിയിൽ പെട്ട സജിക്ക് ഗുരുതരമായ പരിക്കേറ്റു. ഉടൻ തന്നെ കുളത്തൂപ്പുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കുളത്തൂപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. കുളത്തൂപ്പുഴ ആശുപത്രിയിൽ ആണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ തീപ്പിടിത്തവും സ്ഫോടനവും ; 7...

0
മോസ്‌കോ : റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ...

വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റു ; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ദുബൈ: അൽ ഐനിലെ പാർക്കിന് സമീപമുള്ള പൊതു വാട്ടർ കൂളറിൽ നിന്ന്...

രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരം ; 3 ലക്ഷം ടണ്‍ പഞ്ചസാര വിപണിയിലെത്തും

0
ന്യൂഡല്‍ഹി : രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ...

വൻ മാറ്റം വരുന്നു : കൗമാരക്കാരിലെ സോഷ്യൽമീഡിയ ആസക്തി, 18 ബില്യൺ ഡോളർ നഷ്ടപരിഹാരം...

0
ന്യൂയോർക്ക് : കൗമാരക്കാരിൽ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ...