കൊല്ലം തെന്മല ഒറ്റക്കലിൽ വൻ തീപിടിത്തം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: തെന്മല ഒറ്റക്കലിൽ വൻ തീപിടിത്തം. ഒറ്റക്കലിന് സമീപമാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം തുടരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കൊട്ടാരക്കരയിൽ നിന്നും പത്തനാപുരത്ത് നിന്നും ഫയർഫോഴ്‌സ് സംഘം സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. പുക ഉയരുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് ഫയർഫോഴ്‌സിനെ അറിയിച്ചത്. കൊല്ലം തിരുമംഗലം ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ലാർക്കിന് സമീപമാണ് തീ പിടുത്തം ഉണ്ടായത്. ഫയർഫോഴ്‌സിന് സ്ഥലത്തേക്ക് എത്തുക വെല്ലുവിളിയാണ്.

വലിയ കാറ്റും തീപിടിത്തം വ്യാപിക്കുന്നതിന് കാരണമാകും. തീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംരക്ഷിത വന പ്രദേശമാണ് സമീപം. കഴിഞ്ഞ വർഷം ഇതേ ഭാ​ഗത്ത് തീപിടിത്തം ഉണ്ടായപ്പോൾ രണ്ട് ദിവസം എടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...