ഉംറ നിർവഹിച്ച ശേഷം മകന്‍റെ കൂടെ താമസിക്കുന്നതിനിടെ മസ്തിഷ്കാഘാതം, കൊല്ലം സ്വദേശി നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

റിയാദ്: ഉംറ നിർവഹിക്കാനെത്തിയ മുൻ ഡെപ്യൂട്ടി തഹസീൽദാർ കൊല്ലം ചവറ പുല്ലംവയലിൽ ലൈജു നിവാസിൽ റഷീദ് കുഞ്ഞ് (76) ജിദ്ദയിൽ മരിച്ചു. മസ്‌തിഷ്കാഘാതത്തെ തുടർന്ന് ജിദ്ദ അൽമഹജ്ർ കിങ് അബ്‌ദുൾ അസീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാട്ടിൽ നിന്ന് ഭാര്യയോടൊപ്പം ഉംറ നിർവഹിക്കാൻ, ജിദ്ദയിൽ ജോലിചെയ്യുന്ന മകൻ ഷൈജുവിന്‍റെ അടുത്ത് ഇക്കഴിഞ്ഞ സെപ്‌തംബർ 24 നാണ് ഇദ്ദേഹമെത്തിയത്. ഉംറ നിർവഹിച്ച ശേഷം മകനോടൊപ്പം ജിദ്ദയിൽ കഴിയുമ്പോഴാണ് അസുഖബാധിതനായത്. മസ്‌തിഷ്ക്കാഘാതത്തെ തുടർന്ന് അൽമഹജ്ർ കിങ് അബ്‌ദുൽ അസീസ് ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയ ഇദ്ദേഹം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്നു. അസുഖ വിവരമറിഞ്ഞ് മക്കളായ ലൈജുവും ബൈജുവും നാട്ടിൽനിന്ന് ജിദ്ദയിൽ എത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശസ്നേഹത്തിന്‍റെ നിറവിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം : മുഖ്യമന്ത്രി വി.ഡി സതീശൻ ദേശീയ പതാക ഉയർത്തി

0
തിരുവനന്തപുരം : സ്വാതന്ത്ര്യത്തിന്‍റെ അഭിമാനവും ദേശ സ്‌നേഹത്തിന്‍റെ ആവേശവും നിറച്ച് സായുധ...

കേരളത്തിൽ ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: കേരളത്തിൽ ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ...

ഭാര്യയുമായി തർക്കം ; 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്...

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും അഡ്വാൻസും പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും അഡ്വാൻസും...