ചെറുവത്തൂര്‍ : ട്രെയിനിൽ നിന്ന് തെറിച്ചുവീണ് കാണാതായ യുവാവിനെ കണ്ടെത്തി. മാവേലി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ ഇന്നലെ രാത്രി കാസര്‍കോട് ചെറുവത്തൂര്‍ വടക്കേ കൊവ്വലിന് സമീപം വീണ കൊല്ലം കരുനാഗപ്പള്ളി തുണ്ടുവിള സ്വദേശി ലിജോ ഫെർണാണ്ടസി(33)നെയാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ശരീരമാസകലം ഗുരുതര പരിക്കേറ്റ നിലയിലാണ് യുവാവിനെ ഇന്ന് രാവിലെ ട്രാക്കിലൂടെ നടന്നുപോയ വ്യക്തി കണ്ടത്. പിന്നാലെ വിവരം പോലീസിനെ അറിയിച്ചു. പോലീസെത്തി യുവാവിനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രി ഏഴേകാലോടെയാണ് ഇയാൾ ട്രെയിനിൽ നിന്ന് വീണത്. ഇന്നലെ പോലീസും നാട്ടുകാരും അർദ്ധരാത്രി വരെ ഇയാൾക്കായി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ കണ്ടെത്താനായില്ല. തുടര്‍ന്ന് 12 മണിക്കൂര്‍ പിന്നിട്ട ശേഷം ഇന്ന് രാവിലെയാണ് യുവാവിനെ കണ്ടെത്തിയത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1