എല്‍ദോസിനെ കുടുക്കാന്‍ ശ്രമിക്കുന്ന പോലീസ് കോടതി ഉത്തരവുണ്ടായിട്ടും സിപിഎം നേതാവിന്‍റെ പീഢനക്കേസില്‍ പ്രതിയായ മകനെ തൊടാന്‍ ധൈര്യമില്ലാതെ മുട്ടിടിച്ചു നില്‍ക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊല്ലം  : പാര്‍ട്ടി നേതാവിന്‍റെ ഭീഷണി കോടതി പറഞ്ഞിട്ടും പീഡനക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ് കള്ളനും പോലീസും കളിക്കുന്നു. സൈനികനായ യുവാവ് വിവാഹവാഗ്ദാനം ചെയ്തു പീഡിപ്പിച്ചുവെന്ന കേസില്‍ കോടതി പറഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ പോലീസിന്‍റെ ഒളിച്ചു കളി. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കോടതി നിര്‍ദേശ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിപിഎം നേതാക്കളുടെ ഭീഷണിക്ക് വഴങ്ങി പോലീസ് അന്വേഷണം അട്ടിമറിക്കുന്നത്.

പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം കിട്ടിയ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ എങ്ങനേയും കുടുക്കാനാണ് പോലീസ് നീക്കം. ഇവിടെയാണ് പോലീസിന്‍റെ ഇരട്ടത്താപ്പ് പുറത്ത് വരുന്നത്. എംഎല്‍എയെ കുടുക്കാന്‍ നടക്കുന്നവര്‍ നേതാവിന്‍റെ മകനെ രക്ഷിക്കാന്‍ മുമ്പില്‍ നില്‍ക്കുന്നു. വിവാഹ വാഗ്ദാനം ചെയ്ത് ആറു തവണ പീഡിപ്പിച്ചുവെന്ന ചാരുംമൂട് സ്വദേശിനിയുടെ പരാതിയില്‍ സിപിഎം മണ്ണടി മുടിപ്പുര ബ്രാഞ്ച് സെക്രട്ടറിയും മുന്‍സൈനികനും വി ആന്‍ഡ് വി ഈവന്റ് മാനേജ്മെന്റ് ഉടമയുമായ മണ്ണടി കാഞ്ഞിരംവിളയില്‍ സന്തോഷിന്റെ മകനും സൈനികനുമായ വിഷ്ണുവിനെതിരേയാണ് കൊല്ലം ഈസ്റ്റ് പോലീസ് കേസ് ചാര്‍ജ് ചെയ്തത്.

കോടതി നിര്‍ദേശ പ്രകാരം എടുത്ത കേസ് ആയതിനാല്‍ വിഷ്ണുവിനെ തേടി പോലീസ് എത്തി. സിപിഎം നേതാവായ ബ്രാഞ്ച് സെക്രട്ടറി അനില്‍കുമാറായിരുന്നു പ്രതിക്ക് അഭയമൊരുക്കിയിരുന്നത്. ഇയാളുടെ വീട്ടില്‍ പ്രതിയെ തേടി പോലീസ് എത്തി. അടുത്ത വീട്ടില്‍ താമസിച്ചിരുന്ന പ്രതി ഇതിനോടകം മുങ്ങി. ഈ വിവരം വാര്‍ത്തയായതോടെ സിപിഎം നേതാക്കള്‍ കട്ടക്കലിപ്പിലായി. തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ഭീഷണി ചെന്നത്.

നാളെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി പരിഗണിക്കുന്നുണ്ടെന്നും അതു വരെ തിരക്കി വന്നേക്കരുതെന്നുമാണ് നേതാവിന്‍റെ ഭീഷണി. ഹര്‍ജി തള്ളിയാല്‍ പ്രതിയെ നേരിട്ട് ഹാജരാക്കാമെന്ന് വാഗ്ദാനവുമുണ്ട്. എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതു പോലെ വിഷ്ണുവിനും കിട്ടുമെന്നാണ് ഇവര്‍ കരുതുന്നത്. തങ്ങള്‍ അതീവ രഹസ്യമാക്കി വെച്ച പീഡന വിവരം മാധ്യമങ്ങളില്‍ വന്നത്‌ സിപിഎം നേതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്.

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മകനായ സൈനികനെതിരേ കേസ് എടുക്കാതെ പോലീസ് ഒളിച്ചു കളിച്ചത് മാസങ്ങളോളമാണ്. പോലീസില്‍ നിന്ന് നീതി കിട്ടില്ലെന്ന് വന്നതോടെ ഇര കോടതിയെ സമീപിച്ചു. കോടതി നിര്‍ദേശപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും പ്രതിയെ കണ്ടെത്താന്‍ പോലീസിന് കഴിയുന്നില്ലെന്നാണ് ആരോപണം. വിവരം പുറത്തായതോടെ സിപിഎമ്മിന്‍റെ അടൂര്‍ ഏരിയാ നേതാവ് ഇടപെട്ടു. ഉന്നത തലങ്ങളില്‍ നിന്ന് സ്വാധീനം വന്നതോടെ പോലീസ് പരാതി മുക്കിയെന്നും പറയുന്നു. കഴിഞ്ഞ ജനുവരിയിലാണ് ഇരയുടെ പരാതി വന്നത്. സിപിഎം നേതാക്കളുടെ ആജ്ഞയ്ക്ക് കാതോര്‍ത്തിരിക്കുന്ന പോലീസ് പരാതി ഭംഗിയായി ഒതുക്കി.

കോടതി ഇടപെടലുള്ളതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സിപിഎം നേതാക്കളെ അറിയിച്ചു. അറസ്റ്റുണ്ടാകുമെന്ന് വന്നതോടെ നാട്ടിലുണ്ടായിരുന്ന വിഷ്ണുവിനെ മണ്ണടി സഹകരണ ബാങ്ക് സെക്രട്ടറി അനില്‍കുമാറിന്റെ സംരക്ഷണയില്‍ ഒളിസങ്കേതത്തിലാക്കി.

എന്നാല്‍ തനിക്ക് ഇങ്ങനെ ഒരു സംഭവം അറിയില്ലെന്നും ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ആരോപണ വിധേയനായ അനില്‍കുമാര്‍ പ്രതികരിച്ചു. ഇതേപ്പറ്റി കൂടുതല്‍ പ്രതികരിക്കാനും അദ്ദേഹം തയാറായില്ല. മണ്ണടി സ്വദേശിയായ സിപിഎമ്മിന്‍റെ ഏരിയാ നേതാവാണ് പ്രതിയെ സംരക്ഷിക്കുന്നതെന്ന് പോലീസിന് സൂചന കിട്ടിയിട്ടുണ്ട്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഹോദരൻ്റെ ബൈക്ക് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചു ; വീടുവിട്ടിറങ്ങിയ 15-കാരനെ ഡൽഹിയിൽ കണ്ടെത്തി

0
മലപ്പുറം: സഹോദരന്റെ ബൈക്ക് എടുത്ത് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ...

കാശിക്ക് പോയ ശിവസൂര്യയെ കണ്ടെത്താനാവാതെ പോലീസ്

0
കണ്ണൂർ: ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്ന് വീട് വിട്ടിറങ്ങിയ പതിനേഴുകാരൻ...

പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കൊല്ലം : പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന...

നീലേശ്വരത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി....