കൊല്ലം: പത്തനാപുരത്ത് സാക്ഷരതാ പ്രേരക് ജീവനൊടുക്കി. മാങ്കോട് സ്വദേശി ഇ.എസ്.ബിജുമോനാണ് മരിച്ചത്. ആറുമാസമായി വേതനമില്ലാത്തതിനാല്‍ സാമ്പത്തികപ്രതിസന്ധിയാണ് ജീവനൊടുക്കാന്‍ കാരണമെന്ന് സാക്ഷരതാപ്രേരക് അസോസിയേഷന്‍ ആരോപിച്ചു. വേതനത്തിനായി അസോസിയേഷന്‍ സെക്രട്ടറിയറ്റിന് മുന്നില്‍ സമരം തുടരുന്നതിനിടെയാണ് ഇ.എസ് ബിജുമോന്‍ ജീവനൊടുക്കിയത്. സംസ്ഥാനത്ത് 1714 പ്രേരക് മാര്‍ പ്രതിസന്ധിയിലെന്ന് അസോസിയേഷന്‍ പറയുന്നു. പൊതു വിദ്യാഭ്യാസവകുപ്പിന് കീഴിലായിരുന്ന പ്രേരക് മാരെ തദ്ദേശവകുപ്പിന് കീഴിലാക്കിയയെങ്കിലും ഇത് നടപ്പാകാതെ വന്നതാണ് ശമ്പളം തടസപ്പെടാന്‍ കാരണം.
ആറുമാസമായി വേതനമില്ല ; കൊല്ലത്ത് സാക്ഷരതാ പ്രേരക് ജീവനൊടുക്കി
RECENT NEWS
Advertisment