Tuesday, July 8, 2025 12:16 pm

കൊല്ലം എസ്.എന്‍ കോളേജ് സില്‍വര്‍ ജൂബിലി ഫണ്ട്  തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊല്ലം എസ്.എന്‍ കോളേജ് സില്‍വര്‍ ജൂബിലി ഫണ്ട്   തട്ടിപ്പ് കേസില്‍ എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കോളേജിന്റെ  സില്‍വര്‍ ജൂബിലി ആഘോഷത്തിനായി 1997-98 കാലഘട്ടത്തില്‍ പിരിച്ച 1,02,61,296 രൂപയില്‍ വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ജൂണ്‍ 22 ന്‌ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എസ്.എന്‍. ട്രസ്റ്റ് ട്രസ്റ്റി ആയിരുന്ന കൊല്ലം സ്വദേശി പി സുരേഷ് ബാബു 2004 ല്‍ നല്‍കിയ സ്വകാര്യ അന്യായത്തില്‍ ആണ് അന്വേഷണം തുടങ്ങിയത്.

അതേസമയം കെ.കെ. മഹേശന്റെ ആത്മഹത്യയില്‍ നിലവിലെ പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം വ്യക്തമാക്കി. മരണത്തിന് ഇടയാക്കിയ യഥാര്‍ത്ഥ കാരണങ്ങള്‍ക്ക് പകരം മഹേശന്റെ  സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിലാണ് പോലീസിന് താല്‍പര്യം. മൈക്രോഫിനാന്‍സ് കേസുകളില്‍ കുടുക്കാന്‍ ശ്രമിച്ചതില്‍ എഡിജിപി തച്ചങ്കരിക്ക് പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു.

നീതിപൂര്‍വ്വമായ അന്വേഷണം ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പ്രതീക്ഷയുണ്ട്. മാരാരിക്കുളം പോലീസിന്റെ  ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയിലല്ല. ആത്മഹത്യ കുറിപ്പില്‍ വെള്ളാപ്പള്ളിയുടെയും സഹായി അശോകന്റെയും പേര് ഉണ്ടായിട്ടും അവരുടെ മൊഴിയെടുക്കാന്‍ പോലും തയ്യാറായിട്ടില്ല. പ്രത്യേക സംഘത്തെ കേസ് അന്വേഷണം ഏല്‍പ്പിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

4 വർഷ ബിരുദ കോഴ്‌സ് ഉൾപ്പടെ ദേശീയ വിദ്യാഭ്യാസ നയം പുനഃപരിശോധിക്കണം ; യൂണിവേഴ്സിറ്റി...

0
ന്യൂഡൽഹി : ഡൽഹി സർവകലാശാലയിലെ നാലുവർഷ ബിരുദ കോഴ്‌സ് ഉൾപ്പടെ ദേശീയ...

സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിർ മരട് പോലീസ് സ്റ്റേഷനിൽ ഇന്നും ഹാജരായി

0
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യംചെയ്യലിനായി...

തിരുവല്ല – മല്ലപ്പള്ളി റോഡിലെ കുഴികളടച്ചു

0
തിരുവല്ല : തിരുവല്ല - മല്ലപ്പള്ളി റോഡിൽ മെഡിക്കൽ മിഷൻ...