പെന്‍ഷന്‍ വിതരണ ക്രമീകരണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ട്രഷറി വഴിയുള്ള സംസ്ഥാന സര്‍വീസ്/ഫാമിലി പെന്‍ഷന്റെയും ഇതര സംസ്ഥാന പെന്‍ഷന്റെയും ജൂലൈ മാസത്തെ വിതരണം  നാളെ (1) തുടങ്ങും. കോവിഡ് രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒന്ന് മുതല്‍ അഞ്ചാം പ്രവര്‍ത്തി ദിവസം വരെ മുന്‍ മാസങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന അതേ രീതിയിലുള്ള നിയന്ത്രണങ്ങളോടെ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് പെന്‍ഷന്‍ വിതരണം നടത്തുന്നത്.

ഒന്ന് മുതല്‍ അഞ്ച് വരെ പ്രവര്‍ത്തി ദിവസങ്ങളിലെ പെന്‍ഷന്‍ വിതരണ ക്രമീകരണ പട്ടിക: ഒന്നാം പ്രവര്‍ത്തിദിവസം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പിടിഎസ്ബി അക്കൗണ്ട് നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, ഉച്ചയ്ക്ക് ശേഷം രണ്ട് മുതല്‍ നാല് വരെ ഒന്നില്‍ അവസാനിക്കുന്നവര്‍. രണ്ടാം ദിവസം രാവിലെ 10 മുതല്‍ രണ്ടില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, ഉച്ചയ്ക്ക് ശേഷം രണ്ട് മുതല്‍ മൂന്നില്‍ അവസാനിക്കുന്നവര്‍. മൂന്നാം ദിവസം രാവിലെ 10 മുതല്‍ നാലില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, ഉച്ചയ്ക്ക് ശേഷം രണ്ട് മുതല്‍ അഞ്ചില്‍ അവസാനിക്കുന്നവര്‍. നാലാം ദിവസം രാവിലെ 10 മുതല്‍ ആറില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, ഉച്ചയ്ക്ക് ശേഷം രണ്ട് മുതല്‍ ഏഴില്‍ അവസാനിക്കുന്നവര്‍. അഞ്ചാം ദിവസം രാവിലെ 10 മുതല്‍ എട്ടില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, ഉച്ചയ്ക്ക് ശേഷം രണ്ട് മുതല്‍ ഒമ്പതില്‍ അവസാനിക്കുന്നവര്‍. തുടര്‍ന്നുള്ള പ്രവര്‍ത്തി ദിനങ്ങളിലും പെന്‍ഷന്‍ കൈപ്പറ്റാവുന്നതാണെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ പ്രസാദ് മാത്യു അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....