ഏറ്റവും ശക്തനായ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ ആണ് : കൊല്ലം തുളസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ശക്തനായ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് നടന്‍ കൊല്ലം തുളസി. രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അനുസരിച്ച് ഒരു സ്വേച്ഛാധിപതിയായ മന്ത്രിയെയാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കൊല്ലം തുളസി. കൊല്ലം തുളസിയുടെ വാക്കുകള്‍ ഇങ്ങനെ ‘നമ്മുടെ മുഖ്യമന്ത്രിയുടെ മുഖത്ത് എപ്പോഴും ഗൗരവമാണ്. അത് അദ്ദേഹം ചിരിക്കാത്തതു കൊണ്ടല്ല, അദ്ദേഹത്തിന്റെ പ്രകൃതം അങ്ങനെയാണ്. ഇതുപോലൊരു മുഖ്യമന്ത്രിയെ ഞാന്‍ എന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല. കാരണം അദ്ദേഹം ഒരു സ്വേച്ഛാധിപത്യ പ്രവണതയാണ് വരുത്തുന്നത്. നമ്മുടെ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അനുസരിച്ച് ഒരു സ്വേച്ഛാധിപതിയായ മന്ത്രിയെയാണ് ആവശ്യം.

ഇപ്പോഴുള്ള നിലവാരമില്ലാത്ത രാഷ്ട്രീയക്കാരെ നിയന്ത്രിക്കാന്‍ സ്വേച്ഛാധിപത്യമുള്ള മുഖ്യമന്ത്രി വേണം. അതുകൊണ്ട് ഞാന്‍ പറയും ഏറ്റവും ശക്തനായ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ ആണ്. ഒരു ഭരണാധികാരി എന്ന നിലയിലല്ല തനിക്ക് പിണറായിയെ ഇഷ്ടം, പാര്‍ട്ടിയ്ക്കുള്ളിലെ ആളുകളെ ഒതുക്കി നിര്‍ത്താന്‍ കഴിവുള്ള ആളെന്ന നിലയിലാണ് അദ്ദേഹത്തോട് ബഹുമാനം തോന്നിയിട്ടുള്ളത്. ഒരു സ്വേച്ഛാധിപത്യ പ്രവണതയോടു കൂടി പാര്‍ട്ടിയ്ക്കുള്ളിലെ ആളുകളെ അിടിച്ചൊതുക്കി ഇരുത്താനും മാദ്ധ്യമ പ്രവര്‍ത്തകരെ ഗെറ്റൗട്ട് പറയാനും ചങ്കൂറ്റമുള്ള ഒരേയൊരു മുഖ്യമന്ത്രിയേ ഉണ്ടായിട്ടുള്ളൂ. അതാണ് സഖാവ് പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ആ ഭാവത്തെയാണ് ഞാന്‍ ബഹുമാനിക്കുന്നത്’ കൊല്ലം തുളസി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...