കോന്നി : കൊല്ലന്‍ പടിയില്‍ ഓട വാ തുറന്ന് തന്നെ…വയോധികന്‍റെ ഇടുപ്പെല്ല് പൊട്ടിയിട്ടും കണ്ണ് തുറക്കാതെ അധികാരികള്‍. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് വകയാർ കൊല്ലൻപടിയിൽ സ്ഥാപിച്ച ഓടക്ക് മുകളിൽ സ്ളാബുകൾ സ്ഥാപിക്കാത്തത് അപകട ഭീഷണി ഉയർത്തുന്നു. മാസങ്ങൾക്ക് മുൻപാണ് അരുവാപ്പുലം സ്വദേശിയായ വൃദ്ധൻ ബസ്സ് ഇറങ്ങുന്നതിന് ഇടയിൽ മൂടിയില്ലാത്ത ഓടയിൽ വീഴുകയും ഇടുപ്പെലിന് പൊട്ടൽ സംഭവിച്ച് ഗുരുതരമായി പരിക്കേറ്റത്. അപകടം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ഓടയുടെ മുകളിൽ സ്ളാബ് സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയായില്ല. കൊല്ലൻപടിയിൽ ആളുകൾ ബസ്സ് ഇറങ്ങുന്ന ഭാഗത്ത് അടക്കം ഓടക്ക് മൂടി നിർമ്മിക്കുവാൻ ഉണ്ട്.
ഇതിന് സമീപത്ത് കൂടിയാണ് കാൽ നടയാത്രക്കാർ സഞ്ചരിക്കുന്നത്. രാത്രിയിലും മറ്റും കൊല്ലൻപടിയിൽ ബസ്സ് ഇറങ്ങുന്നവർ മൂടി ഇല്ലാത്ത ഓട ശ്രദ്ധിക്കാതെ അപകടത്തിൽ പെടുന്നതിനുള്ള സാധ്യതയും ഏറെയാണ്. മാത്രമല്ല സ്ളാബ് സ്ഥാപിച്ചിരിക്കുന്ന ഭാഗത്ത് ഓടയിലെ കല്ലും മണ്ണും നീക്കം ചെയ്യാതെ ആണ് മൂടി നിർമ്മിച്ചിരിക്കുന്നത്. മഴക്കാലത്ത് ഓടയിൽ നിറയുന്ന വെള്ളം ഒഴുകി പോകാൻ ഇടമില്ലാതെ ജംഗ്ഷനിൽ വെള്ളം പൊങ്ങുന്നതിന് കാരണമാകും എന്നും നാട്ടുകാർക്ക് ആശങ്കയുണ്ട്. കൂടാതെ റോഡ് ഉയർന്നപ്പോൾ വീടുകളിലേക്ക് കയറുവാൻ നിർമ്മിച്ച് നൽകിയിരിക്കുന്ന വഴി ഉയർത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. ശരിയായ രീതിയിൽ നിർമ്മിക്കാത്ത വഴിയിൽ ആളുകൾ തെന്നി വീഴുന്നതും പതിവാണ്.
മാത്രമല്ല കൊല്ലൻപടി ജംഗ്ഷനിൽ നിന്നും അതിരുംകലിലേക്ക് തിരിയുന്ന റോഡ് ഉയർത്തി നിർമ്മിച്ചിരിക്കുന്നതിനാൽ വാഹനങ്ങൾക്ക് കയറി ഇറങ്ങുന്നതിന് വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും ഇത്തരത്തിൽ റോഡ് നിർമ്മിച്ചത് മൂലം ആളുകൾ കടയിൽ കയറുന്നില്ലെന്നും വ്യാപാരികൾ പറയുന്നു. ഓടയുടെ നിർമ്മാണം ശരിയായ രീതിയിൽ നടന്നില്ലെങ്കിൽ വലിയ അപകടങ്ങളാവും ഇവിടെ നാട്ടുകാരെ കാത്തിരിക്കുക.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.