കോന്നി : കോന്നി കൊന്നപ്പാറ വി എൻ എസ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ആഭിമുഖ്യത്തിൽ പൂർവ വിദ്യാർഥികളായ ജനപ്രതിനിധികൾക്കുള്ള അനുമോദനവും ബിരുദ – ബിരുദാനന്തര പരീക്ഷകളിൽ റാങ്കുകൾ കരസ്ഥമാക്കിയവർക്കുള്ള അനുമോദനവും നല്‍കി. അഡ്വ കെ യു ജനീഷ്‌കുമാർ എം എൽ എ യോഗം ഉത്‌ഘാടനം ചെയ്തു.
കോളേജിലെ പൂർവ വിദ്യാർഥികളും ജനപ്രതിനിധികളുമായ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഷ്മാ മറിയം റോയ്, കോന്നി ഗ്രാമ പഞ്ചായത്ത് അംഗം രഞ്ജു ആർ എന്നിവരെയും ഇൻഡസ്ട്രിയൽ മൈക്രോ ബയോളജി പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടിയ ആര്യ എം അജയൻ , ഷാനിമോൾ ടി എസ്, വിസ്മയ ബിജു എന്നിവരെയുമാണ് വേദിയിൽ അനുമോദിച്ചത്.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ ജോസ് വി കോശി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തക ഡോ എം എസ് സുനിൽ മുഖ്യ പ്രഭാഷണം നടത്തി. കോളേജ് മാനേജർ എൻ മോഹനൻ, ചെയര്‍മാന്‍ സോമശേഖര പണിക്കർ , ഗ്രാമ പഞ്ചായത്ത് അംഗം ജോസഫ്, കോളേജ് വൈസ് പ്രിൻസിപ്പൽ ജയന്തി എസ് നായർ, അഡ്മിനിസ്ട്രേറ്റർ രഘുകുമാർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രഞ്ജിത്ത് വാസുദേവൻ, ഏയ്ഞ്ചൽ റീത്ത രാജൻ, അരുൺ, സോനാ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നാഷണൽ സർവീസ് സ്‌കീം ഉത്‌ഘാടനവും നടന്നു.