പത്തനംതിട്ട: കോന്നി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ സെന്റർ ഡയറക്ടറും ആശുപത്രിയിലെ ഡോ. ജെറി മാത്യുവും ചേർന്ന് 5,87,707 രൂപാ നഷ്ടപരിഹാരം കൊടുക്കണമെന്ന് പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധി. കോന്നി അരുവാപ്പുലം പഞ്ചായത്തിൽ അനീഷ് ഭവനിൽ അനീഷ് ബാബു കമ്മീഷനിൽ ഫയൽ ചെയ്ത ഹർജിയിലാണ് കമ്മീഷന്റെ വിധി. മസ്കറ്റിൽ മെയിൽ നേഴ്സായ അനീഷ് ബാബു 2018 ൽ നാട്ടിൽ വന്നപ്പോൾ വീടിനകത്ത് തെന്നി വീണ് ഇടത് കണങ്കാലിന് പരിക്കുപറ്റുകയും അപ്പോൾ തന്നെ കോന്നി ബിലീവേഴ്സ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. ഹർജിയിലെ 2-ാം പ്രതിയായ ഡോ. ജെറി മാത്യു രോഗിയെ പരിശോധിക്കുകയും കാലിന് അടിയന്തിര ഓപ്പറേഷൻ നടത്തുകയും ചെയ്തു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും കാലിലെ വേദനയും നീരും മാറാതെ വന്നതുകൊണ്ട് ഹർജികക്ഷിയായ അനീഷ് ബാബു വിദഗ്ദ്ധ ചികിത്സ തേടി തിരുവനന്തപുരം എസ്.പി ഫോര്‍ട്ട് ആശുപത്രിയിൽ പോകുകയും അവിടെ വീണ്ടും ഒരു ഓപ്പറേഷനു വിധേയനാകുകയും ചെയ്തു.
ഈ ആശുപത്രിയിലെ ഡോക്ടർ നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ കണങ്കാലിന്റെ രണ്ട് എല്ലുകൾ തമ്മിൽ കുറച്ച് അകന്നു നിൽക്കുന്നതായിട്ടാണ് കണ്ടത്. ഹോസ്പിറ്റലിൽ എത്തുന്നസമയം ഹർജി കക്ഷിക്ക് നടക്കാൻ പറ്റുമായിരുന്നില്ല. അദ്ദേഹത്തിന്റെ കാലിൽ ആദ്യത്തെ ഓപ്പറേഷനിൽ ഇട്ടിരുന്ന പ്ലേറ്റ് നീക്കം ചെയ്യുകയും അല്പം മാറിയിരുന്ന 2 എല്ലുകൾ നേരെയാക്കി 2 പ്ലേറ്റുകള്‍ ഇട്ട് ഉറപ്പിക്കുകയും അതേ കാലിന്റെ മറുപുറത്തുളള ലിഗ്മെന്റ് റിപ്പയർ ചെയ്യുകയും ജോയിന്റ് സ്റ്റേബിൾ ആക്കുന്നതിനുവേണ്ടി ഉപ്പൂറ്റിയിൽ മറ്റൊരു കമ്പി കണങ്കാലിന്റെ എല്ലിലേക്ക് ഇടുകയും ചെയ്തു. രണ്ടാമത് നടത്തിയ ഓപ്പറേഷനോടുകൂടി ഹർജികക്ഷി സുഖം പ്രാപിക്കുകയുണ്ടായി.
അനീഷ് ബാബുവിന്റെ പരാതി ഫയലിൽ സ്വീകരിച്ച കമ്മീഷൻ ഇരുകക്ഷികള്‍ക്കും നോട്ടീസ് അയക്കുകയും ഹാജരായ ഇരുകക്ഷികളിൽ നിന്നും തെളിവെടുപ്പ് നടത്തുകയും ചെയ്തു. കിട്ടിയ തെളിവുകളുടേയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ ഹർജികക്ഷിയെ ആദ്യം ചികിത്സിച്ച കോന്നി ബിലീവേഴ്സ്സിലെ ഡോക്ടർ വളരെ നിരുത്തരവാദപരമായിട്ടാണ് ചികിത്സിച്ചതെന്ന് കമ്മീഷൻ കണ്ടെത്തുകയാണ് ചെയ്തത്.
അതിന്റെ അടിസ്ഥാനത്തിൽ രണ്ട് ആശുപത്രിയിൽ ഉണ്ടായ ചികിത്സാ ചിലവും നഷ്ടപരിഹാരവും കോടതി ചിലവും ചേർത്ത് 5,87,707 രൂപ ബിലീവേഴ്സ് ആശുപത്രി ഡയറക്ടറും ഡോ. ജെറിമാത്യുവും ചേർന്ന് ഒരു മാസത്തിനകം ഹർജി കക്ഷിക്ക് നൽകാൻ കമ്മീഷൻ ഉത്തരവിടുകയാണ് ചെയ്തത്. കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്താവിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1