കോന്നി : കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജിജി സജിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി. കോന്നി ബ്ലോക്ക് പഞ്ചായത്തിലെ പതിമൂന്നാം ഡിവിഷൻ ഇളകൊള്ളൂരിൽ നിന്നും യു ഡി എഫ് സ്ഥാനാർത്ഥിയായി വിജയിച്ച ജിജി സജി കൂറുമാറി എൽ ഡി എഫ് പിന്തുണയോടെ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആവുകയായിരുന്നു. അന്ന് എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസം പാസായതിനെ തുടർന്ന് യു ഡി എഫിലെ എം വി അമ്പിളി പ്രസിഡണ്ട് സ്ഥാനം രാജി വെച്ചിരുന്നു. ഇതിനെ തുടർന്നാണ് ജിജി സജി കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയത്.
യു ഡി എഫിലെ ബ്ലോക്ക് പഞ്ചായത്ത് അംഗമായ പ്രവീൺ പ്ലാവിളയിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ ആണ് നടപടി. പതിമൂന്ന് അംഗ ബ്ലോക്ക് പഞ്ചായത്തിൽ ഏഴ് ഡിവിഷനുകളിൽ യു ഡി എഫ് അംഗങ്ങളും ആറ് ഡിവിഷനുകളിൽ എൽ ഡി എഫ് അംഗങ്ങളും ആയിരുന്നു ഉള്ളത്. 2021 ൽ എൽ ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ യു ഡി എഫിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന എം വി അമ്പിളിക്ക് 6 വോട്ടും കൂറ് മാറി എൽ എൽ ഡി എഫ് ൽ പോയ ജിജി സജിക്ക് ഏഴ് വോട്ടും ലഭിക്കുകയായിരുന്നു.
എം വി അമ്പിളിയോടൊപ്പം വൈസ് പ്രസിഡന്റ ആയിരുന്ന യു ഡി എഫിലെ ആർ ദേവകുമാറിനെയും അയോഗ്യനാക്കിയിരുന്നു. അന്ന് ജിജി സജി അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് രേഖപെടുത്തിയതിനെ തുടർന്ന് അവിശ്വാസ പ്രമേയം പാസാവുകയും എം വി അമ്പിളിക്ക് പ്രസിഡണ്ട് സ്ഥാനം നഷ്ട്ടപെടുകയുമായിരുന്നു. ജിജി സജി അയോഗ്യയാക്കപെട്ടതോടെ കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയ നീതു ചാർളി പ്രസിഡന്റിന്റെ താത്കാലിക ചുമതല വഹിക്കും. കൂറുമാറ്റ നിരോധന നിയമ പ്രകാരം സാക്ഷികളുടെ വിസ്താരം രണ്ട് മാസം മുൻപ് പൂർത്തിയായിരുന്നു. ജിജി സജി വിപ്പ് ലംഘനം നടത്തിയെന്ന് നിരീക്ഷിച്ച കമ്മീഷൻ ഇവരെ അയോഗ്യയാക്കുകയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033