കോന്നി : കേന്ദ്ര സർക്കാരിന് ജനവിരുദ്ധ ബഡ്ജറ്റിലും പാചക വാതക വില വർദ്ധനവിലും പ്രതിഷേധിച്ച് എൽഡിഎഫ് കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ബി എസ് എൻ എൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണികൃഷ്ണപിള്ള ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സി പി ഐ സംസ്ഥാന കൗൺസിലംഗം പി ആർ ഗോപിനാഥൻ അധ്യക്ഷത വഹിച്ചു.
എൽഡിഎഫ് നേതാക്കളായ ബി രാജേന്ദ്രൻ പിള്ള, സന്തോഷ് കൊല്ലൻപടി, വിജയ വിൽസൺ, മണിയമ്മ, പി എസ് കൃഷ്ണകുമാർ, എം.എസ് ഗോപിനാഥൻ, സോമൻ പാമ്പായിക്കോട്, ബി രാജേന്ദ്രൻ പിള്ള, പി ആർ രാമചന്ദ്രൻ പിള്ള, ഗോപാലൻ നായർ, പത്മ ഗിരീഷ് , എബ്രഹാം ചെങ്ങറ എന്നിവർ സംസാരിച്ചു . മണ്ഡലം ആക്ടിങ്ങ് കൺവീനർ പ്രൊഫ.കെ മോഹൻകുമാർ സ്വാഗതവും മലയാലപ്പുഴ മോഹനൻ നന്ദിയും പറഞ്ഞു.