പത്തനംതിട്ട : കോന്നി സി ഐ ടി യു പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് തുടക്കമായി. കാട്ടാക്കട ശശി നഗറിൽ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി പി രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ ജെ തോമസ് പതാക ഉയർത്തി. ജില്ലാ പ്രസിഡൻ്റ് കെ സി രാജഗോപൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മലയാലപ്പുഴ മോഹനൻ രക്തസാക്ഷി പ്രമേയും എസ് ഹരിദാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ ശ്യാംലാൽ സ്വാഗതം പറഞ്ഞു.
ജില്ലാ സെക്രട്ടറി പി ജെ അജയകുമാർ റിപ്പോർട്ടും ട്രഷറർ അഡ്വ.ആർ സനൽകുമാർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ, സംസ്ഥാന നേതാക്കളായ കെ ജെ തോമസ്, കെ പി മേരി, എൻ പത്മലോചനൻ, എസ് ജയമോഹൻ, ആർ ഉണ്ണികൃഷ്ണപിള്ള, അഡ്വ.കെ അനന്തഗോപൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. എസ് ഹരിദാസ് (കൺവീനർ) ആർ ശിവദാസൻ, ഫ്രാൻസിസ് വി ആൻ്റണി, ദീപ, കെ മോഹൻകുമാർ, രവി പ്രസാദ്, കെ കെ സുരേന്ദ്രൻ എന്നിവർ അംഗങ്ങളായ പ്രമേയ കമ്മിറ്റിയും എസ് പ്രകാശ് (കൺവീനർ) ബിനിൽകുമാർ, എം ജെ രവി, ടി വി സ്റ്റാലിൻ, സിന്ധു എന്നിവർ അംഗങ്ങളായ മിനിട്സ് കമ്മിറ്റിയും കെ പ്രകാശ് ബാബു (കൺവീനർ) വി തങ്കപ്പൻ പിള്ള, കെ അനിൽകുമാർ, എൻ സജികുമാർ, സതി വിജയൻ എന്നിവർ അംഗങ്ങളായ ക്രഡൻഷ്യൽ കമ്മിറ്റിയും പ്രവർത്തിക്കുന്നു.
ഗ്രൂപ്പ് ചർച്ചയ്ക്ക് ശേഷം പൊതു ചർച്ച ആരംഭിച്ചു. ഞായറാഴ്ച്ച ചർച്ചയ്ക്കുള്ള മറുപടി, പ്രമേയങ്ങൾ, തെരെഞ്ഞെടുപ്പ് ,അഭിവാദ്യങ്ങൾ എന്നിവ നടക്കും. വൈകീട്ട് 4ന് റാലി നടക്കും. തുടർന്ന് 5 ന് സി ജി ദിനേശ് നഗറിൽ (പുതിയ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് ) നടക്കുന്ന പൊതുസമ്മേളനം ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, മന്ത്രി വീണാ ജോർജ്ജ്, അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ എന്നിവർ പങ്കെടുക്കും.