കോന്നി കെ.എസ്.ഇ.ബി ഓഫീസില്‍ വിളിച്ചാല്‍ ജീവനക്കാര്‍ ഫോണ്‍ എടുക്കില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കോന്നി : രാത്രി സമയങ്ങളില്‍ വൈദ്യുതി പോയാല്‍ പരാതി പറയാന്‍ കോന്നി കെ.എസ്.ഇ.ബി ഓഫീസില്‍ വിളിച്ചാല്‍ ജീവനക്കാര്‍ ഫോണ്‍ എടുക്കുകയോ മറുപടി പറയുകയോ ചെയ്യാറില്ലെന്ന് വ്യാപക പരാതി. തന്നെയുമല്ല പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തു വെക്കുന്നതായും ജനങ്ങള്‍ പരാതി പറയുന്നു. കോന്നി ടൌണില്‍ ഉള്‍പ്പെടെ വൈദ്യുതി പോയാലും ഇതാണ് അവസ്ഥ. കാറ്റും മഴയും ഇല്ലാത്തപ്പോള്‍ പോലും വൈദ്യുതി നിലയ്ക്കുന്നത് പതിവായി മാറുന്നുണ്ട്. മണിക്കൂറുകളോളം വൈദ്യുതി ലഭിക്കാത്തത്‌ വ്യാപാരികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു.

ഫ്രീസറില്‍ സൂക്ഷിക്കുന്ന പാലും മറ്റ് ഉത്പന്നങ്ങളും വൈദ്യുതി ഇല്ലാതെ വരുന്നതോടെ നശിച്ചു പോവുകയും വലിയ നഷ്ടം സംഭവിക്കുകയും ചെയ്യുന്നുണ്ട്. പലയിടത്തും സ്ട്രീറ്റ് ലൈറ്റുകള്‍ കത്താതെ വരുന്നത് ഇഴജന്തുക്കളുടെ ശല്യവും വര്‍ധിപ്പിക്കുന്നു. ഓഫീസ് നമ്പരില്‍ വിളിച്ച് കിട്ടാതെ വരുമ്പോള്‍ കോന്നി കെ.എസ്.ഇ.ബി യിലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചാലും പലപ്പോഴും മറുപടി ലഭിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. കോന്നിയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് പോലും കാറ്റോ മഴയോ ഇല്ലാതെ വൈദ്യുതി ബന്ധം നിലയ്ക്കുന്നത് പതിവാകുന്നുണ്ട്. ഇതിനെതിരെ വലിയ പ്രതിഷേധത്തിലാണ് പൊതു ജനങ്ങള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സജിത് മുട്ടപ്പലത്തെ അറസ്റ്റ് ചെയ്താൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺ​ഗ്രസ്

0
തിരുവനന്തപുരം: എംഎൽഎ രമ്യാ ഹരിദാസ് നൽകിയ പരാതിയിൽ സജിത് മുട്ടപ്പലത്തെ അറസ്റ്റ്...

മലപ്പുറം വെളിമുക്കില്‍ കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു

0
മലപ്പുറം: ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ സാരമായി...

മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധത്തിനു നേരെ പോലീസ് നടത്തിയ അതിക്രമത്തിലും...

കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍

0
മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി...