കോന്നി : കോന്നിയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കോന്നി ടൌണിനോട് ചേർന്ന പതിനാറാം വാർഡ് കണ്ടയ്നമെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്ന് കോന്നി സെൻട്രൽ ജംഗ്ഷൻ മുതൽ ചൈനാമുക്ക് വരെയുള്ള ഭാഗത്തെ വ്യാപാര സ്ഥാപനങ്ങൾ അടച്ചു. അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കോന്നിയുടെ മലയോര മേഖലകളിൽ അടക്കം കോവിഡ് വ്യാപന തോത് നാൾക്കുനാൾ വർധിക്കുകയാണ്. മുൻപ് പൊതു ജനങ്ങളിൽ ഉണ്ടായിരുന്ന ജാഗ്രത ഇപ്പോള്‍ കുറഞ്ഞതും കോവിഡ് വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. മാസ്‌ക്കുകൾ ശരിയായ രീതിയില്‍ ധരിക്കാതെ പുറത്തിറങ്ങുന്ന ആളുകള്‍ വളരെയധികമാണ്. വാഹനങ്ങളിൽ ആളുകളെ കയറ്റുന്നതിൽ ആദ്യ സമയങ്ങളിൽ ഉണ്ടായ നിയന്ത്രങ്ങളും ഇപ്പോഴില്ല. മിക്ക ബസ്സുകളിലും ആളുകള്‍ തിങ്ങി നിറഞ്ഞാണ് പോകുന്നത്.
തണ്ണിത്തോട്, തേക്കുതോട്, കൊക്കത്തോട്, കരിമാൻതോട്, ചിറ്റാർ, സീതത്തോട് തുടങ്ങിയ മലയോര മേഖലകളിലും കോവിഡ് വ്യാപനം വരര്‍ധിക്കുകയാണ്. ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിലും കോവിഡ് വർധിച്ച സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്ത് അവലോകന യോഗം ചേർന്ന് കോവിഡ് നിയന്ത്രിക്കുന്നതിനാവശ്യമായ തീരുമാനങ്ങൾ കൈകൊണ്ടിരുന്നു. നഗരത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും അടക്കം ജനങ്ങളുടെ അനിയന്ത്രിതമായ തിരക്ക് വരര്‍ധിച്ചിട്ടുണ്ട്. ടാക്സി വാഹനങ്ങളിൽ ആളുകളെ കുത്തി നിറച്ച് കൊണ്ടുപോകുന്ന സംഭവങ്ങള്‍ നിത്യവും കാണാം. തിരക്ക് നിയന്ത്രിക്കുന്നതിൽ കോന്നി പോലീസും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.