കോന്നി : മതേതരത്വം സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി സുഭാഷ് ചന്ദ്ര ബോസിന്റ ജൻമദിനമായ ഇന്ന് സി.പി.ഐ എം കോന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയോദ്ഗ്രഥന സദസ്സ് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.ഓമല്ലൂർ ശങ്കരൻ സദസ്സ് ഉദ്ഘാടനം ചെയ്തു.
ഏരിയ ആക്ടിങ്ങ് സെക്രട്ടറി ശ്യാംലാൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാർ , ജില്ലാ കമ്മിറ്റിയംഗം അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായർ, സി പി ഐ എം എരിയ കമ്മിറ്റിയംഗങ്ങളായ എം എസ് ഗോപിനാഥൻ, തുളസി മണിയമ്മ, ടി രാജേഷ് കുമാർ, ലോക്കൽ സെക്രട്ടറി കെ ജി ഉദയകുമാർ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റിയംഗം പി എസ് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു.