അശോക മരങ്ങൾ പൂത്തുലഞ്ഞ് കോന്നി ഇക്കോ ടൂറിസം കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

കോന്നി : പൂത്തുലഞ്ഞ് നിൽക്കുന്ന അശോകമരങ്ങളിൽ നിന്നും തേൻ നുകരുവാൻ എത്തുന്ന ചിത്ര ശലഭങ്ങളെയും പക്ഷികളെയും കാണണമെങ്കിൽ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തിചേരണം. പതിനഞ്ച് വർഷത്തോളം പ്രായമായ നൂറിലധികം മരങ്ങളാണ് കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ഉള്ളത്. 2007 ലായിരുന്നു ആദ്യമായി ഇവിടെ അശോക മരങ്ങൾ നടുന്നത്. തുടർന്ന് 2009,2010 വർഷങ്ങളിലും ആനത്താവളത്തിനുള്ളിൽ വനം വകുപ്പ് അശോക മരങ്ങൾ നട്ടുപിടിപ്പിച്ചു.

പതിനഞ്ച് വർഷത്തോളം പ്രായമായ മരങ്ങൾ ഇപ്പോൾ പൂത്തുലഞ്ഞ് തുടങ്ങിയിരിക്കുന്നു. ആനത്താവളത്തിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് എന്നും കൗതുകമാണ് അശോക മരത്തിന്റെ പൂക്കൾ. രാമായണ കഥകളുമായി ബന്ധപ്പെട്ട് കിടക്കുന്ന അശോക മരങ്ങൾ അത്തരത്തിലും ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇന്ത്യ, ശ്രീലങ്ക, ബർമ്മ എന്നിവടങ്ങളിൽ സമുദ്ര നിരപ്പിൽ നിന്നും 750 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ധാരാളമായി കാണപ്പെടുന്ന നിത്യ ഹരിത പൂമരമാണ് അശോകം.

ദുഃഖത്തെ അകറ്റി നിർത്തുന്നത് എന്നാണ് അശോകം എന്ന പേരിന്റെ പൊരുൾ. അശോകത്തിന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീന രേഖ ബി സി പത്താം നൂറ്റാണ്ടിൽ രചിച്ചത് എന്ന് വിശ്വസിക്കപ്പെടുന്ന ചരക സംഹിതയിലാണ്. പിത്തം, രക്തദോഷം, ചുട്ടുനീറ്റൽ, തണ്ണീർദാഹം, വൃണം, അതിസാരം, വിഷം, പ്രദരം, മഹോദരം ഇവയെ ശമിപ്പിക്കുന്നതിന് അശോകം ഉത്തമമാണെന്ന് ആയൂർ വേദം പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോക്ടര്‍മാരില്ല; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം അടച്ചു

0
മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കടുത്ത പ്രതിസന്ധിയിലേക്ക്....

ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചു; വിഷബാധയേറ്റ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

0
സൂറത്ത്: ഗുജറാത്തിൽ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചതിനെ...

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ് റെയിൽവേ സ്റ്റേഷനു മുന്നിൽ വെച്ച് ജീപ്പുമായി കൂട്ടിയിടിച്ചു

0
ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷൻ മുന്നിലുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. കെഎസ്ആർടിസി...

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...