കോന്നി : കൾചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്ന ‘കോന്നി ഫെസ്റ്റ് -2025’ ന് തിരിതെളിഞ്ഞു. കോന്നി കൾചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്ന ‘കോന്നി ഫെസ്റ്റ്- 2025’ ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് കാർട്ടൂണിസ്റ്റും 200 മില്യനിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ നേടിയ ആദ്യമലയാളിയുമായ ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. കാടറിവിന്റെയും ഗജവിജ്ഞാനത്തിന്റെയും കുട്ടവഞ്ചി സവാരിയുടെയും വിസ്മയമാണ് കോന്നിയെന്ന് ജിതേഷ്ജി പറഞ്ഞു. കേരളത്തിലെ ആദ്യത്തെ ഫോറസ്റ്റ് ഡിവിഷൻ സ്ഥാപിതമായത് 1888 ൽ കോന്നിയിലാണ്. മലയാളഭാഷയെ മലയോളം വളർത്തിയ സാഹിത്യനായകരായ ഒ. എൻ വി കുറുപ്പിന്റെയും എസ്. ഗുപ്തൻനായരുടെയും തിരുനല്ലൂർ കരുണാകാരന്റെയുമൊക്കെ രചനകളിൽ അവരുടെയൊക്കെ ജീവിതവിജയത്തിനു പിന്നിലെ ശ്രേഷ്ഠഗുരുനാഥയായിരുന്ന കോന്നിക്കാരി പ്രൊഫ. മീനാക്ഷിയമ്മ ടീച്ചറെപ്പറ്റി വാനോളം പ്രശംസിച്ച് എഴുതിയിട്ടുണ്ട്.
കോന്നിയെന്ന് കേട്ടാൽ ആനക്കൂടും വീനസ് ബുക്സുമാണ് ആദ്യം ഓർമ്മവരുന്നതെന്ന് പ്രസംഗിച്ചത് മുൻ മുഖ്യമന്ത്രി ഇ കെ നായനാരാണ്. മലയാളത്തിലെ ആദ്യപുസ്തകാലയമായ അക്ഷരമുത്തശ്ശി വീനസ് ബുക്സ് കോന്നിയുടെ അക്ഷര പൈതൃകത്തിന്റെ നിത്യസ്മാരകമാണ്. ജിതേഷ്ജി പറഞ്ഞു. കോന്നി കൾചറൽ ഫോറം ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ റോബിൻ പീറ്റർ അധ്യക്ഷത വഹിച്ചു. സീരിയൽ നടി മഞ്ജു വിജീഷ് കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. എസ്.സന്തോഷ്കുമാർ, ബിനുമോൻ ഗോവിന്ദൻ, സീരിയൽ നടൻ പ്രിൻസ് വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.അമ്പിളി, പഞ്ചായത്ത് പ്രസിഡന്റ്മാരായ അനി സാബു, എ.ബഷീർ, ഷാജി സാമുവൽ, ജില്ലാ പഞ്ചായത്തംഗം വി.ടി.അജോ മോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ.ദേവകുമാർ, ശ്രീകല നായർ, ജോളി ഡാനിയൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി ഏബ്രഹാം, ബിനു കെ.സാം, അനുരാജ്, പ്രീണ അനുരാജ്, ദീപ്തി സന്തോഷ്, സ്റ്റീവ് ജോസഫ്, ലിജോ മല്ലശേരി, ബിബിൻ ഏബഹാം, വി.ശങ്കർ, ദീനാമ്മ റോയി,എസ്.വി.പ്രസന്നകുമാർ, എലിസബത്ത് അബു, ജി.ശ്രീകുമാർ, വർഗീസ് ചള്ളക്കൽ, ഏബ്രഹാം വാഴയിൽ, വി.രാജേഷ്, മലയാലപ്പുഴ ശ്രീകോമളൻ, ബാബു ചാക്കോ, രാജൻ പടിയറ, എ.ആർ.രാജേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.