കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ അവധിക്കാല ക്യാമ്പ് ‘കരുതൽ 2025’ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഗാന്ധിഭവൻ ദേവലോകത്തിൽ രണ്ടുദിവസം നീണ്ടുനിൽക്കുന്ന അവധിക്കാല ക്യാമ്പ് ‘കരുതൽ 2025’ സ്നേഹപ്രയാണം 824 മത് ദിന സംഗമം എന്നിവയുടെ ഉദ്ഘാടനം നടന്നു. മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളേയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റ നേതൃത്വത്തിൽ ആവിഷ്കരിച്ച ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 824-ാം ദിന സംഗമത്തിന്റെ ഉദ്ഘാടനവും കോന്നി ഗാന്ധിഭവൻ ദേവലോകത്തിന്റെയും കോന്നി പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന 2 ദിവസം നീണ്ടുനിൽക്കുന്ന അവധിക്കാല ക്യാമ്പ് കരുതൽ 2025ന്റെയും ഉദ്ഘാടനം സർവ്വ ശ്രേഷ്ഠ ദിവ്യാഗ്ബാൽ പുരസ്‌കാര ജേതാവ് ആദിത്യ സുരേഷ് നിർവഹിച്ചു.

കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്എൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിന്ധു പവിത്രൻ, കോന്നി പബ്ലിക് ലൈബ്രറി പ്രോഗ്രാം കോർഡിനേറ്റർ എസ്. കൃഷ്ണകുമാർ, കോന്നി അമൃത വിഎച്ച്എസ്എസിലെ അദ്ധ്യാപകൻ ഗിരീഷ്‌ കുമാർ, പരിസ്ഥിതി പ്രവർത്തകൻ സലിൽ വയലാത്തല, കോന്നി ഗാന്ധിഭവൻ വികസന സമിതി അംഗം കോന്നി വിജയകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷ് എസ് സ്വാഗതവും ക്യാമ്പ് വിശദീകരണവും നടത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....