കോന്നി : കോന്നി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ 2024 ഏപ്രിൽ 1 മുതൽ 2024 സെപ്റ്റംബർ 30 വരെയുള്ള പ്രവർത്തനങ്ങൾ സോഷ്യൽ ഓഡിറ്റിനു ശേഷം പബ്ലിക് ഹിയറിങ് നടത്തി. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് യോഗം ഉദ്ഘാടനം ചെയ്തു. കോന്നി ബ്ലോക്ക് അക്രെഡിറ്റ് എഞ്ചിനീയർ അമൃത പി. മധു അധ്യക്ഷത വഹിച്ചു. കാലയളവിൽ 90652 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയും 65 കുടുംബത്തിന് 100 ദിനം കൈവരിച്ചതിലൂടെ 1 കോടി 17 ലക്ഷം രൂപ ചിലവഴിക്കാനും സാധിച്ചിട്ടുണ്ട്.
സോഷ്യൽ ഓഡിറ്റ് ബ്ലോക്ക് റിസോഴ്സ് പേഴ്സൺ പ്രഫുല്ല റിപ്പോർട്ട് അവതരിപ്പിക്കുകയും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ദിപു ടി കെ മറുപടി നൽകുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജിന എസ്, വാർഡ് മെമ്പർമാരായ ജിഷ ജയകുമാർ, ജോയിസ് എബ്രഹാം, അർച്ചന ബാലൻ, ഫൈസൽ പി എച്ച്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായ ലക്ഷ്മി പി രാജ് കോന്നി ഗ്രാമപഞ്ചായത്ത് അക്രെഡിറ്റ് എൻജിനീയറായ സവിത കെ വി എന്നിവർ പ്രസംഗിച്ചു.