കോന്നി ഗ്രാമ പഞ്ചായത്ത് ഗതാഗത ഉപദേശക കമ്മിറ്റി യോഗം ചേർന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഓണത്തിനോടനുബന്ധിച്ച് കോന്നി നഗരത്തിലെ ഗതാഗത തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അധ്യക്ഷതയിൽ ഗതാഗത ഉപദേശക കമ്മിറ്റി യോഗം ചേർന്നു. കോന്നിയിൽ ഓണത്തിനോട് അനുബന്ധിച്ച് കരിയാട്ടം അടക്കമുള്ള ഫെസ്റ്റുകളും ഓണത്തിരക്കും കണക്കിലെടുത്താണ് വിവിധ ഡിപ്പാർട്ട്മെന്റുകളുടെ സാനിധ്യത്തിൽ യോഗം ചേർന്നത്. കോന്നി നഗരത്തിലെ തിരക്ക് നിയന്ത്രിക്കുന്നത്തിന്‍റെ ഭാഗമായി നഗരത്തിലെ ഗതാഗത ക്രമീകരണത്തിന് അടിയന്തിര നടപടി സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു.

ഓണത്തിരക്കിനോട് അനുബന്ധിച്ച് വിവിധ നിർദേശങ്ങൾ അടങ്ങുന്ന ശബ്ദരേഖ കോന്നി നഗരത്തിൽ ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കും. കോന്നിയിൽ ഈ തവണ കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ ആളുകൾ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പരിമിതമായ പാർക്കിങ് സൗകര്യം കോന്നി നഗരത്തിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. കോന്നിയിൽ ഫെസ്റ്റ് നടക്കുന്ന ഭാഗത്ത് നിന്നും വാഹനങ്ങൾ അടിയന്തിരമായി പുറത്തേക്ക് കടക്കുവാൻ ഉള്ള ക്രമീകരണം ഒരുക്കണം. പോലീസ് സ്റ്റേഷൻ റോഡിൽ ബസുകൾ പാർക്ക് ചെയ്യുന്നത് സംബന്ധിച്ച് ക്രമീകരണം ഒരുക്കണം. കൂടാതെ ഇരുചക്ര വാഹനങ്ങളുടെ പാർക്കിങ്ങും കോന്നിയിൽ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നുണ്ട്.

കോന്നി സെൻട്രൽ ജംഗ്ഷനിൽ നിന്നും നാല് റോഡുകളിലേക്കും ഉള്ള അൻപത് മീറ്റർ ദൂരം ഭാഗത്ത് അനധികൃത പാർക്കിങ് കർശനമായി നിരോധിച്ച് കൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കും. കെഎസ്ആർറ്റിസി അടക്കമുള്ള ബസുകൾ ഓവർ അലക്ഷ്യമായി ഓവർടേക്കിങ് ചെയ്യുന്നത് അപകടം വർധിപ്പിക്കുന്നുണ്ട്. ഇതിന് എതിരെ കർശന നടപടി സ്വീകരിക്കണം. കെ എസ് റ്റി പി റോഡ് നിർമ്മാണം മൂലം ക്യാമറകൾ തകരാറിൽ ആയിട്ടുണ്ട്. ഇത് അറ്റകുറ്റപണികൾ നടത്തി പുനഃസ്ഥാപിച്ചാൽ നിയമലംഘനങ്ങൾ കണ്ടെത്തുവാൻ സാധിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. കോന്നിയിൽ റോഡിന് ഇരുവശവുമുള്ള വാഹനങ്ങളിലെ മൽസ്യ കച്ചവടം നിരോധിക്കണം. ഇത് വലിയ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. കോന്നി ആനക്കൂട് റോഡിൽ അനധികൃത പാർക്കിങ് നിരോധിക്കണം.

കൂടാതെ കോന്നി നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി സമ്പടിക്കുന്നത് പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കുട്ടികളുടെ ഫോട്ടോ ഇവർ മൊബൈൽ ക്യാമറയിൽ ചിത്രീകരിക്കുന്നത് അടക്കമുള്ള പരാതികൾ വന്നതിന്‍റെ അടിസ്ഥാനത്തിൽ ഇവരെ നിയന്ത്രിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണം. നടപ്പാതകളിലേക്ക് കടകളുടെ ബോർഡുകൾ ഇറക്കി സ്ഥാപിച്ചിരിക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കൂടതെ റോഡ് നിർമാണവുമായി ബന്ധപ്പെട്ട അറ്റകുറ്റപണികൾ പൂർത്തിയാക്കണം എന്നും യോഗം ആവശ്യപ്പെട്ടു. ബന്ധപ്പെട്ടവരെ ഉൾപ്പെടുത്തി 14 ന് രാവിലെ 11 മണിക്ക് ഈ വിഷയങ്ങൾ സംബന്ധിച്ച് യോഗം വിളിക്കുവാനും തീരുമാനമായി. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അനി സാബുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്‍റ് റോജി എബ്രഹാം, പോലീസ്, മോട്ടോർ വാഹനവകുപ്പ്, പി ഡബ്ള്യുഡി,റവന്യു അധികൃതർ എന്നിവരും  പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃശൂരിലും ഷിഗെല്ല ; വടക്കാഞ്ചേരി സ്വദേശികളായ രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

0
വടക്കാഞ്ചേരി : തൃശൂരിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ...

കേന്ദ്രീയ വിദ്യാലയങ്ങളില്‍ സംസ്‌കൃതം നിര്‍ബന്ധം ; ക്ലാസുകള്‍ തിരിക്കേണ്ടത് മൂന്നാം ഭാഷാടിസ്ഥാനത്തില്‍

0
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ...

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത പുതിയ കരസേന മേധാവി

0
ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിന് പുതിയ കരസേന മേധാവിയായി തിരഞ്ഞെടുത്തു....

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച തന്നെ ധനസഹായം നല്‍കുമെന്ന് മന്ത്രി...

0
തിരുവനന്തപുരം: പാലക്കാട് ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച...