കോന്നി : ഇന്ന് വൈകുന്നേരം ഉണ്ടായ കാറ്റിലും മഴയിലും കോന്നി – പുനലൂർ റോഡിൽ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിനെ തുടർന്ന് കൂടൽ, മുറിഞ്ഞകൽ, വകയാർ, കലഞ്ഞൂർ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണു. വാഹനങ്ങൾക്കും വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. കലഞ്ഞൂർ പള്ളിക്ക് സമീപം ഇടിമിന്നലിൽ തീ പിടുത്തമുണ്ടായി. പുനലൂർ-മൂവാറ്റുപുഴ റോഡിൽ മരം ഒടിഞ്ഞ് വീണതിനെ തുടർന്ന് വൈദ്യുതി ബന്ധവും ഗതാഗതവും ഏറെനേരും തടസ്സപ്പെട്ടു. കോന്നിയിൽ നിന്നടക്കം മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികതികൾ ശാന്തമാക്കിയത്. കാറ്റിൽ മരം ഒടിഞ്ഞ് വീണ് ചില വീടുകൾ പൂർണ്ണമായും ചില വീടുകള്‍ ഭാഗികമായും തകർന്നിട്ടുണ്ട്.
കോന്നിയില്‍ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം ; വീടുകളും വാഹനങ്ങളും തകര്‍ന്നു ; മിന്നലില്‍ തീപിടുത്തം
RECENT NEWS
Advertisment