കോന്നി : കോന്നിയിൽ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസ് കവാടത്തിന് സമീപത്ത് മരം കടപുഴകി വീണു. മഞ്ഞക്കടമ്പിൽ വീടിന് മുകളിലേക്കും കോയിക്കലേത്ത് ബിനു കെ ജോണിന്റെ വീടിന് മുകളിലേക്കും മരം വീണ് നാശനഷ്ടങ്ങള്‍ ഉണ്ടായി. കോന്നി എൽ പി സ്കൂളിന് സമീപത്തും ഇൻസ്പക്ഷൻ ബംഗ്ലാവിന് സമീപത്തും കല്ലേലി റോഡിലും മരങ്ങൾ ഒടിഞ്ഞ് വീണു. വൈദ്യുതി വിതരണവും താറുമാറായി. മൂന്ന് മണിക്കും ആറിനും ഇടയിലായിരുന്നു സംഭവം. ഫയർഫോഴ്സ് അധികൃതർ എത്തി മരങ്ങള്‍ മുറിച്ചുമാറ്റി.
കോന്നിയിൽ കാറ്റിലും മഴയിലും നാശനഷ്ടം
RECENT NEWS
Advertisment