കോന്നി: ഹെൽത്ത് കേരളയുടെ ഭാഗമായി കോന്നിയിലെ വ്യാപാര സ്ഥാപനങ്ങളിൽ കോന്നി താലൂക്കാശുപത്രിയിലെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. റെയ്ഡിൽ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ലീ അറേബ്യ ഹോട്ടൽ, ഹോട്ടൽ ശ്രീഹരി എന്നീ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദ്ദേശം നല്കി. റെയ്ഡിഡിന് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രേസ് മറിയം ജോർജ്, ഹെൽത്ത് സൂപ്പർവൈസർ സി.വി.സാജൻ, ഹെൽത്ത് ഇൻസ്പെക്ടർ എൻ.ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്.രാജേഷ്, വി.എസ്.ലൈബീവ്, എൻ.എസ്.ഷീജ എന്നിവർ നേതൃത്വം നല്കി.