കോന്നി : ഇന്ത്യൻ കായിക ഭൂപടത്തിൽ ഇടം പിടിക്കാൻ കോന്നിയും ഒരുങ്ങുന്നു. ലഹരിയുടെയും ഇന്റർനെറ്റിന്റെയും നീരാളിപിടിയിനിന്നും കുട്ടികളെ രക്ഷിച്ച് പ്രസരിപ്പും ചുറുചുറുക്കുമുള്ള പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ അഡ്വ. കെ. യു. ജനീഷ് കുമാർ എം. എൽ. എ ആവിഷ്‌കരിക്കുന്ന പദ്ധതിയാണ് k83. 40 വർഷം മുമ്പുള്ള കായിക ക്ഷമത ആണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
കായിക ഇനങ്ങളായ ഫുട്ബോള്‍,വോളീബോള്‍,സോഫ്റ്റ് ബോള്‍,ഹാന്‍ഡ് ബോള്‍,ആര്‍ച്ചറി,റോളര്‍ സ്ക്കേറ്റിംഗ് ,ഹോക്കി,ഖോ ഖോ,ഫെന്‍സിംങ്ങ് തുടങ്ങിയവയിലും ഉപകരണ സംഗീതം, നൃത്തനൃത്യങ്ങൾ, സംഗീതം തുടങ്ങിയ കലാ ഇനങ്ങളിലുമാണ് കോന്നി നിയോജക മണ്ഡലത്തിലെ കുട്ടികൾക്ക് സൗജന്യമായി പരിശീലനം നൽകുന്നത്. ഇന്ത്യൻ ഫുട്ബോൾ താരം സി. കെ. വിനീത് ആണ് പദ്ധതിയുടെ ബ്രാന്റ് അംബാസിഡർ. ദേശീയ താരങ്ങളായ റിനോ ആന്റോ, എൻ. പി. പ്രദീപ് എന്നിവരും കായിക പരിശീലനങ്ങൾക്ക് നേതൃത്വo നൽകും.
ഇവർ ഇന്നലെ കോന്നിയിൽ എത്തി എം. എൽ. എ യോടൊപ്പം വിവിധ കായിക കേന്ദ്രങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പദ്ധതിയുടെ ഭാഗമായി കലഞ്ഞൂരിൽ സജ്ജമാക്കിയിട്ടുള്ള കായിക ക്ഷമതാ പരിശീലന കേന്ദ്രവും സന്ദർശിച്ചു. കലഞ്ഞൂരിലെ ആധുനിക ഫിറ്റ്‌നസ് സെന്റർ വെള്ളിയാഴ്ച പകൽ 11 മണിക്ക് കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്യും. കോന്നിയിലെ കായിക താരങ്ങളെ ദേശീയ തലത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും എല്ലാ പ്രായത്തിൽ ഉള്ളവരുടെയും ആരോഗ്യം സംരക്ഷിക്കാനുള്ള കായിക ഉപകരണ സംവിധാനങ്ങൾ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉടൻ സ്ഥാപിക്കുമെന്നും എം. എൽ. എ പറഞ്ഞു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.