കോന്നി : കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കർഷക ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജനതാദൾ എസ് നടത്തി. ജനതാദൾ എസ്കോന്നി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോന്നി ബി എസ് എൻ എൽ ഓഫീസിനു മുൻപിൽ നടത്തിയ ധർണ്ണ ജനതാദൾ എസ് കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് അമ്പിളി വർഗീസ് ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡൻറ് പി കെ ഗോപിനാഥപിള്ള അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ വിഷ്ണു വി നായർ, അജയ്, തോമസ് തുടങ്ങിയവർ സംസാരിച്ചു.
കർഷക ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജനതാദൾ എസ് ധർണ്ണ നടത്തി
RECENT NEWS
Advertisment