കോന്നി : കൊക്കാത്തോട് അള്ളുങ്കൽ ഭാഗത്ത് അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന യുവാവിനെ കോന്നി ജനമൈത്രി പോലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഉദ്ദേശം നാൽപ്പത്തിയെട്ട് വയസ് പ്രായം തോന്നിക്കുന്ന പേരും മേൽവിലാസവും തിരിച്ചറിയാൻ കഴിയാത്ത അന്യസംസ്ഥാനക്കാരനായ യുവാവിനെ നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.
കോന്നി പോലീസ് സർക്കിൾ ഇൻസ്പക്ടർ എസ് അഷാദിന്റെ നിർദ്ദേശത്തെ തുടർന്ന് കോന്നി ജനമൈത്രി ബീറ്റ് ഓഫീസർമാരായ സുബീക്ക് റഹീം, ജയശ്രീ, അരുൺരാജ് എന്നിവർ ചേർന്ന് യുവാവിനെ കോന്നി പോലീസ് സ്റ്റേഷനിൽ കൂട്ടികൊണ്ട് വരുകയും ചാരിറ്റബിൾ സംഘടനയായ ആനകുത്തിയിലെ ലൂർദ് മാതാ അഭയാൻ എന്ന സ്ഥാപനത്തിൽ പാർപ്പിക്കുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ ശരിയായ മേൽവിലാസം മനസിലാക്കുന്നതിന് വേണ്ടി അന്വേഷണം ആരംഭിച്ചതായും കോന്നി പോലീസ് അറിയിച്ചു.