മനുഷ്യമഹാസമുദ്രമായി കോന്നി കരിയാട്ടം

For full experience, Download our mobile application:
Get it on Google Play

കോന്നി: ജനപങ്കാളിത്തം കൊണ്ട് ചരിത്രമായി മാറുകയാണ് കോന്നി കരിയാട്ടം. കരിയാട്ടത്തിൻ്റെ എല്ലാ അനുബന്ധ പരിപാടികളും ജനനിബിഡമാണ്. ടൂറിസം – വ്യവസായ – കാർഷിക പ്രദർശന വിപണനമേളയിൽ തന്നെ സന്ദർശകരുടെ എണ്ണം രണ്ട് ലക്ഷം അധികരിച്ചു. സ്റ്റാളുകൾ സന്ദർശിക്കുന്നവർ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്. എല്ലാ സ്റ്റാളുകളിലും പ്രതിദിനം മികച്ച വ്യാപാരം ലഭ്യമാകുന്നുണ്ട്. ഖാദി, കുടുംബശ്രീ ഉൽപന്നങ്ങൾക്കും ചെറുകിട സംരംഭങ്ങളിലെ ഉൽപന്നങ്ങൾക്കും മികച്ച വിപണനമാണ് ലഭ്യമാകുന്നത്. എക്സൈസ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളും സ്റ്റാൾ വഴിയുള്ള പ്രചരണങ്ങളുമായി രംഗത്തുണ്ട്. കുട്ടവഞ്ചി മത്സരവും കയാക്കിങും ഉൾപ്പടെയുള്ള അനുബന്ധ പരിപാടികളിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്.

നിരവധി പ്രമുഖർ ഇതിനോടകം തന്നെ കരിയാട്ടത്തിൻ്റെ ഭാഗമായി. സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രശസ്ത ഗായകരായ പ്രസീത ചാലക്കുടി, സിത്താര കൃഷ്ണകുമാർ, ജാസി ഗിഫ്റ്റ്, വൈക്കം വിജയലക്ഷ്മി, ചലച്ചിത്ര താരങ്ങളായ നവ്യാ നായർ, ഗിന്നസ് പക്രു, നിരവധി ജനപ്രതിനിധികൾ തുടങ്ങി സാമൂഹ്യ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് ഇതിനോടകം കരിയാട്ടത്തിൻ്റെ ഭാഗമായത്. നിരവധി അതിപ്രശസ്തരായ വ്യക്തികളും മന്ത്രിമാരും ഇതര ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക നായകരും തുടർ ദിവസങ്ങളിലും കരിയാട്ടത്തിൻ്റെ ഭാഗമാകും. പ്രതീക്ഷിക്കാത്ത ജനക്കൂട്ടമാണ് കരിയാട്ടത്തിനെത്തുന്നതെന്ന് സംഘാടക സമിതി പറഞ്ഞു. ജന പങ്കാളിത്തത്തിലും സംഘാടനത്തിലും കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായി കരിയാട്ടം മാറിയതായി അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. എത്തിച്ചേരുന്ന എല്ലാവർക്കും സുഗമമായി കരിയാട്ടത്തിൻ്റെ ഭാഗമാകാൻ അവസരമൊരുക്കുമെന്നും എം.എൽ.എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...