കോന്നി കരിയാട്ടം : കേരളമാകെ ശ്രദ്ധ നേടുന്ന സാംസ്കാരിക ഉത്സവമാകും

For full experience, Download our mobile application:
Get it on Google Play

കോന്നി: കേരളമാകെ ശ്രദ്ധിക്കുന്ന സാംസ്കാരിക ഉൽസവമായി കോന്നി കരിയാട്ടം ടൂറിസം എക്സ്പോ – 2025 മാറുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കരിയാട്ടത്തിൻ്റെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ ഐ.എ.എസ് പങ്കെടുത്താണ് അവലോകന യോഗം ചേർന്നത്. ടൂറിസം, വനം, തദ്ദേശ പൊതു സർവ്വീസ്, വ്യവസായം തുടങ്ങി വിവിധ വകുപ്പുകൾ സംയുക്തമായി അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിലാണ് കോന്നി കരിയാട്ടം സംഘടിപ്പിച്ചിരിക്കുന്നത്.

കോന്നിയുടെ ടൂറിസം സാധ്യതകൾ കണ്ടെത്തി അതിനെ വിപുലീകരിക്കുന്നതിനും കോന്നിയിലേക്ക് വിദേശ, സ്വദേശ ടൂറിസ്റ്റുകളെ കൂടുതലായി എത്തിക്കുന്നതിനുമുള്ള വിപുലമായ പ്രചരണമാണ് കരിയാട്ടത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാതല ഓണാഘോഷത്തിൻ്റെ ഭാഗമാണ് കോന്നി കരിയാട്ടമെന്നും സെപ്റ്റംബർ 8 ന് കരിയാട്ട ഘോഷയാത്രയോടെയാണ് ജില്ലാ ഓണാഘോഷം സമാപിക്കുന്നതെന്നും ജില്ലാ കളക്ടർ യോഗത്തിൽ പറഞ്ഞു. എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് കളക്ടർ നിർദ്ദേശം നല്കി. ജനപ്രതിനിധികളുടെ യോഗം ചേർന്നു.
സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ എട്ടിന് കോന്നി കരിയാട്ടത്തോടുകൂടിയാണ് സമാപിക്കുന്നത്. കരിയാട്ട നടത്തിപ്പിനായി വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾ യോഗം ചർച്ച ചെയ്ത് തീരുമാനിച്ചു.
എം.എൽ.എയും കളക്ടറും ഉൾപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘം കരിയാട്ടത്തിനായുള്ള പന്തൽ നിർമ്മാണവും അനുബന്ധ ക്രമീകരണങ്ങളും പരിശോധിച്ച് നിർദ്ദേശങ്ങളും നല്കി.

കോന്നി കെ.എസ്.ആർ.ടി.സി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന പ്രഭ അധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംപി മണിയമ്മ , അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജ്യോതി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാരായ എൻ നവനീത്, ടിവി പുഷ്പവല്ലി, ആനി സാബു തോമസ്, പ്രീജ പി നായർ, രജനി ജോസഫ്, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മണിയമ്മ രാമചന്ദ്രൻ, കോന്നി തഹസിൽദാർ സന്തോഷ്, പി ജെ അജയകുമാർ, പ്രൊ കെ മോഹൻ കുമാർ, ശ്യംലാൽ, കോന്നി ബ്ലോക്ക് ഡവലപ്പ്മെൻ്റ് ഓഫീസർ താര, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ആദില, നോളജ് എക്കണോമിക് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഷിജു സാംസൻ, ഫയർഫോഴ്സ് ഇൻസ്പെക്ടർ സന്ദീപ്, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി മാനേജർ സുനിൽകുമാർ, എക്സൈസ് ഇൻസ്പെക്ടർ അരുൺ, പോലീസ് ഇൻസ്പെക്ടർ വിമൽ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അജയ കുമാർ പഞ്ചായത്ത് സെക്രട്ടറിമാർ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഇതര ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...

നടുക്കം മാറാതെ ന്യൂയോർക്ക്; ടൈംസ് സ്ക്വയർ ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ്...

0
വാഷിങ്ടൺ : അമേരിക്കയിൽ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണത്തിൽ ബാങ്ക് ഓഫ്...

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...