കോന്നി കെഎസ്ആർടിസി ബസ് സ്റ്റേഷൻ യാർഡ് നിർമ്മാണം പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി കെഎസ്ആർടിസി ബസ് സ്റ്റേഷൻ നിർമ്മാണ പൂർത്തീകരണത്തിന് എംഎൽഎ ഫണ്ടിൽ നിന്നും 1.16 കോടി അനുവദിച്ചിരുന്നു. ബസ് സ്റ്റേഷനിൽ നിലവിൽ യാർഡ് നിർമ്മിച്ചതിന്റെ ശേഷിച്ച ഭാഗം ടാർ ചെയ്യുന്നതിനും ഡ്രയിനെജ് നിർമ്മിക്കുന്നതിനും ആയി 76.90 ലക്ഷം രൂപയാണ് അനുവദിച്ചത്. നിലവിൽ യാർഡിന്റെ ജി എസ് ബി, ഡബ്ലിയു എം എം പ്രവർത്തികൾ പൂർത്തിയായി. ഒരാഴ്ചയ്ക്കുള്ളിൽ ടാറിങ് പ്രവർത്തികൾ പൂർത്തീകരിക്കും. യാത്രക്കാർക്ക് ആയി അമിനിറ്റി സെന്റർ, പോലീസ് എയ്ഡ് പോസ്റ്റ്, ശുചിമുറികൾ എന്നിവ നിർമ്മിക്കുന്നതിനായി 39. 86ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. യാർഡ് നിർമ്മാണം പൊതുമരാമത്ത് നിരത്ത് വിഭാഗവും അമിനിറ്റി സെന്റർ നിർമ്മാണം എൽ എസ് ജി ഡി യുമാണ് നിർവഹണം നടത്തുന്നത്.

ബസ്റ്റാൻഡിലെ നിലവിലുള്ള യാർട് നിർമ്മാണത്തിന് എച്ച്എല്‍എല്‍ നിർവഹണ ഏജൻസിയായി ഒന്നരക്കോടി രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തി പൂർത്തീകരിച്ചിരുന്നു. കെട്ടിട നിർമ്മാണ പൂർത്തീകരണത്തിനും വൈദ്യുതീകരണത്തിനുമായി 50 ലക്ഷം രൂപയും അനുവദിച്ചിരുന്നു. സ്റ്റാൻഡിൽ ആവശ്യമായ ഹൈമാസ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി 32 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്നും ചിലവഴിച്ച് പൊക്ക വിളക്കുകളുടെ നിർമ്മാണം പൂർത്തീകരിച്ചിരുന്നു. കെഎസ്ആർടിസി ബസ് സ്റ്റേഷൻ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി എം എൽ എ ഫണ്ടിൽ നിന്നും 8 ലക്ഷം രൂപ അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിനായി അനുവദിച്ചി ട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു. ബന്ധപ്പെട്ട ഏജൻസികളുടെ യോഗം വിളിച്ചു നിർമ്മാണ പ്രവർത്തകർ വേഗത്തിൽ പൂർത്തീകരിക്കാൻ ആവശ്യമായ നിർദ്ദേശം നൽകുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....