Monday, May 20, 2024 11:42 am

കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഡ്രൈവർമാരുടെ കുറവ് മൂലം ട്രിപ്പുകൾ മുടങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഡ്രൈവർമാരുടെ കുറവ് മൂലം ട്രിപ്പുകൾ മുടങ്ങുന്നു. കോന്നി- മാങ്കോട്, കോന്നി – മെഡിക്കൽ കോളേജ്, കോന്നി – ഊട്ടുപാറ തുടങ്ങിയ സർവീസുകളാണ് മുടങ്ങുന്നത്. പലപ്പോഴും എം പാനൽ ഡ്രൈവർമാരെ ഉപയോഗിച്ചാണ് നടത്തുന്നത്. അടുത്തിടെ വിജിലൻസ് നടത്തിയ പരിശോധനയിൽ ട്രിപ്പുകൾ മുടങ്ങുന്നതായി കണ്ടെത്തിയിരുന്നു. 9 സർവീസുകളാണ് കോന്നി ഡിപ്പോയിൽ നിന്നുള്ളത്. കൊവിഡിന് മുമ്പ് 14 സർവീസുകൾ ഉണ്ടായിരുന്നു. നിര്‍ത്തലാക്കിയ സർവീസുകൾ പുനരാംഭിക്കണമെന്ന ആവശ്യം ശക്തമാണ്.

42 ജീവനക്കാരാണ് ഡിപ്പോയിലുള്ളത്. ബസുകൾ ഒരു ഫാസ്റ്റ് പാസിഞ്ചറും ബാക്കി ഓർഡിനറിയുമാണ്. ഡ്രൈവർമാരുടെ കുറവുകാരണം രണ്ട് ഷെഡ്യൂൾ പതിവായി മുടങ്ങുകയാണ്. അച്ചൻകോവിൽ, കരിമാൻതോട് ഓർഡിനറി സർവീസുകൾ മുടങ്ങിക്കിടക്കുകയാണ്. വിനോദസഞ്ചാരകേന്ദ്രമായ ഗവിയിലേക്ക് കോന്നിയിൽനിന്ന്‌ അടവിവഴി ബസ് വേണമെന്ന ആവശ്യം നടപ്പായിട്ടില്ല. പുതിയ സ്ഥലത്തേക്ക് ഡിപ്പോ മാറുന്നതോടെ കൂടുതൽ സർവീസുകൾ വരുമെന്നാണ് പ്രതീക്ഷ. ചെങ്ങന്നൂർ, പുനലൂർ ഓർഡിനറി സർവീസ് ഇവിടെനിന്ന്‌ തുടങ്ങണമെന്ന ആവശ്യവുമുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബ്ളൂപ്രിന്റ് തയ്യാറാവുന്നു , നടക്കാൻ പോകുന്നത് വലിയ സംഭവം ; പുതിയ പദ്ധതികളുമായി മോദി

0
ഡൽഹി: ഇത് ഇന്ത്യയുടെ സമയമാണെന്നും അത് പാഴാക്കാൻ പാടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി....

‘ദാരുണ വിയോഗം ഞെട്ടിക്കുന്നത്’ ; ഇറാനിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

0
ന്യൂഡല്‍ഹി : ഇറാനുമായി നല്ല നയതന്ത്ര, വാണിജ്യ ബന്ധമുള്ള രാജ്യമാണ് ഇന്ത്യ....

NCD എന്ന ചതിക്കുഴി – വന്‍ തട്ടിപ്പിനൊരുങ്ങി ബ്ലയിഡ് മാഫിയ

0
കൊച്ചി : ഒരിടവേളക്ക് ശേഷം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ വീണ്ടും തട്ടിപ്പിനൊരുങ്ങുന്നു....

ജില്ലാ ആസ്ഥാനത്ത് നിർമിക്കുന്ന ഭക്ഷ്യസുരക്ഷാ ലാബിന്‍റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു

0
പത്തനംതിട്ട : ജില്ലാ ആസ്ഥാനത്ത് നിർമിക്കുന്ന ഭക്ഷ്യസുരക്ഷാ ലാബിന്‍റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ...