കോന്നി : കോന്നി കെ എസ് ആർ റ്റി സി ഡിപ്പോ മാർച്ചോടെ ഗതാഗത സൗകര്യത്തിനായി തുറന്ന് നൽകും. ഇന്നലെ കോന്നിയിൽ കെ എസ് ആർ റ്റി സി പൊതുമരാമത്ത് കരാർ കമ്പനി പ്രതിനിധികളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് എത്രയും വേഗം പണികൾ പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്ന് നൽകാൻ തീരുമാനിച്ചതെന്നു കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു. ഓഫീസ് സീലിംഗ്, ലൈറ്റ്, യാർഡ് പൂർത്തീകരണം എന്നിവ അടിയന്തിരമായി ടെൻഡർ നടപടികൾ പൂർത്തീകരിക്കുവാനും പൊതു മരാമത്ത് വകുപ്പിന് എം എൽ എ നിർദേശം നൽകി കൂടാതെഎം എൽ എ ഫണ്ടിൽ നിന്നും ഇലക്ട്രിക് വർക്കുകൾ, ഡിപ്പോയുടെ ചുറ്റും ഫെൻസിംഗ്, ഫർണീചറുകൾ, കമ്പ്യൂട്ടർ എന്നിവ വാങ്ങുവാൻ അധികാരികളെ ചുമതല പെടുത്തി. യോഗത്തിൽ പത്തനംതിട്ട ഡി റ്റി ഒ തോമസ് മാത്യു, പി ഡബ്ലയൂ എ എക്സ് ഇ മുരുകേഷ് കുമാർ, ബ്ലോക്ക് എ എക്സ് ഇ ബിന്ദു, അസിസ്റ്റന്റ് എഞ്ചിനീയർമാരായ രൂപക്ക് ജോൺ, ശ്രീജ എന്നിവർ പങ്കെടുത്തു.
മുൻപ് ഡിപ്പോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും കോന്നി നാരായണപുരം ചന്തയോട് ചേർന്ന് കിടന്നിരുന്ന ഭൂമി കെ എസ് ആർ റ്റി സി യുടെ പേരിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപെടുകയായിരുന്നു. പിന്നീട് ഉപ തിരഞ്ഞെടുപ്പിന് ശേഷം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എയുടെ നേതൃത്വത്തിൽ ഭൂമി കെ എസ് ആർ റ്റി സി യുടെ പേരിൽ രജിസ്റ്റർ ചെയ്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. 2.41 ഏക്കർ സ്ഥലമാണ് കൈമാറിയത്. കെ എസ് ആർ റ്റി സി എം ഡി യുടെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്ത് കോന്നി വില്ലേജ് ഓഫീസിൽ കരമടച്ചത്. ഭൂമി 2013 മുതൽ യാർഡ് നിർമ്മാണം തടസ്സ പെട്ടു കിടക്കുകയായിരുന്നു. 1.45 കോടി എം എൽ എ യുടെ തനത് ഫണ്ടിൽ നിന്നും അനുവദിക്കുകയും പ്രോജക്റ്റ് മാനേജ് മെൻറ് കൺസൾട്ടെന്റായ എച്ച് എൽ എൽ ന് നിർമ്മാണ ചുമതല നൽകുകയും ചെയ്തിരുന്നു. ഒന്നര കോടി രൂപ യാർഡ് നിർമ്മാണത്തിനും 50 ലക്ഷം രൂപ ഓഫീസ് നിർമ്മാണത്തിനും 39. 86 ലക്ഷം രൂപ അമിനിറ്റി സെന്റർ നിർമ്മാണത്തിനും 27 ലക്ഷം രൂപ പൊക്കവിളക്ക് സ്‌ഥാപിക്കുന്നതിനും എം എൽ എ ഫണ്ട് വിനിയോഗിച്ചിരുന്നു.