കോന്നി കെ എസ് ആർ റ്റി സി ഡിപ്പോ മാർച്ചോടെ ഗതാഗത സൗകര്യത്തിനായി തുറന്ന് നൽകും

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി കെ എസ് ആർ റ്റി സി ഡിപ്പോ മാർച്ചോടെ ഗതാഗത സൗകര്യത്തിനായി തുറന്ന് നൽകും. ഇന്നലെ കോന്നിയിൽ കെ എസ് ആർ റ്റി സി പൊതുമരാമത്ത് കരാർ കമ്പനി പ്രതിനിധികളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് എത്രയും വേഗം പണികൾ പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്ന് നൽകാൻ തീരുമാനിച്ചതെന്നു കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു. ഓഫീസ് സീലിംഗ്, ലൈറ്റ്, യാർഡ് പൂർത്തീകരണം എന്നിവ അടിയന്തിരമായി ടെൻഡർ നടപടികൾ പൂർത്തീകരിക്കുവാനും പൊതു മരാമത്ത് വകുപ്പിന് എം എൽ എ നിർദേശം നൽകി കൂടാതെഎം എൽ എ ഫണ്ടിൽ നിന്നും ഇലക്ട്രിക് വർക്കുകൾ, ഡിപ്പോയുടെ ചുറ്റും ഫെൻസിംഗ്, ഫർണീചറുകൾ, കമ്പ്യൂട്ടർ എന്നിവ വാങ്ങുവാൻ അധികാരികളെ ചുമതല പെടുത്തി. യോഗത്തിൽ പത്തനംതിട്ട ഡി റ്റി ഒ തോമസ് മാത്യു, പി ഡബ്ലയൂ എ എക്സ് ഇ മുരുകേഷ് കുമാർ, ബ്ലോക്ക് എ എക്സ് ഇ ബിന്ദു, അസിസ്റ്റന്റ് എഞ്ചിനീയർമാരായ രൂപക്ക് ജോൺ, ശ്രീജ എന്നിവർ പങ്കെടുത്തു.

മുൻപ് ഡിപ്പോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും കോന്നി നാരായണപുരം ചന്തയോട് ചേർന്ന് കിടന്നിരുന്ന ഭൂമി കെ എസ് ആർ റ്റി സി യുടെ പേരിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപെടുകയായിരുന്നു. പിന്നീട് ഉപ തിരഞ്ഞെടുപ്പിന് ശേഷം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എയുടെ നേതൃത്വത്തിൽ ഭൂമി കെ എസ് ആർ റ്റി സി യുടെ പേരിൽ രജിസ്റ്റർ ചെയ്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. 2.41 ഏക്കർ സ്ഥലമാണ് കൈമാറിയത്. കെ എസ് ആർ റ്റി സി എം ഡി യുടെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്ത് കോന്നി വില്ലേജ് ഓഫീസിൽ കരമടച്ചത്. ഭൂമി 2013 മുതൽ യാർഡ് നിർമ്മാണം തടസ്സ പെട്ടു കിടക്കുകയായിരുന്നു. 1.45 കോടി എം എൽ എ യുടെ തനത് ഫണ്ടിൽ നിന്നും അനുവദിക്കുകയും പ്രോജക്റ്റ് മാനേജ് മെൻറ് കൺസൾട്ടെന്റായ എച്ച് എൽ എൽ ന് നിർമ്മാണ ചുമതല നൽകുകയും ചെയ്തിരുന്നു. ഒന്നര കോടി രൂപ യാർഡ് നിർമ്മാണത്തിനും 50 ലക്ഷം രൂപ ഓഫീസ് നിർമ്മാണത്തിനും 39. 86 ലക്ഷം രൂപ അമിനിറ്റി സെന്റർ നിർമ്മാണത്തിനും 27 ലക്ഷം രൂപ പൊക്കവിളക്ക് സ്‌ഥാപിക്കുന്നതിനും എം എൽ എ ഫണ്ട് വിനിയോഗിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...