കോന്നി : പുനലൂര്‍ – മൂവാറ്റുപുഴ റോഡില്‍ ഗതാഗത തടസ്സം ഉണ്ടാക്കി കെ.എസ്.ആർ.ടി.സി ബസ്സുകളുടെ പാര്‍ക്കിംഗ്. കോന്നി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിങ് സ്റ്റേഷനിലെ ബസുകളാണ് വഴിയരികില്‍ പാര്‍ക്ക് ചെയ്യുന്നത്. സ്റ്റാന്‍ഡിനകത്ത് യഥേഷ്ടം സ്ഥലമുണ്ടെങ്കിലും ചില ഡ്രൈവര്‍മാര്‍ വണ്ടി പുറത്തേ പാര്‍ക്ക് ചെയ്യു. ഇത് തിരക്കേറിയ റോഡില്‍ മിക്കപ്പോഴും ഗതാഗത തടസ്സം ഉണ്ടാക്കുന്നുണ്ട്. അപകടങ്ങളും ഇവിടെ തുടര്‍ക്കഥയാണ്. സ്വകാര്യ ബസ്സുകളും ഇവിടെ നിര്‍ത്തിയാണ് ആളെ കയറ്റിയിറക്കുന്നത്. അതിനാല്‍ ഏതുസമയവും ഇവിടെ തിരക്കാണ്. ട്രാഫിക് പോലീസ് ഇതിനെതിരെ ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
അകത്ത് പന്ത് കളിക്കാന്‍ സൗകര്യമുണ്ടെങ്കിലും അനവണ്ടി റോഡിലേ കിടക്കു ; അപകടക്കെണിയൊരുക്കി കോന്നി കെ.എസ്.ആർ.ടി.സി
RECENT NEWS
Advertisment