കോന്നി : വേനലായതോടെ തണ്ണിത്തോട് കല്ലാറ്റിലെ ജല നിരപ്പ് താഴുന്നത് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിനെ സാരമായി ബാധിക്കുന്നു. സവാരി ആരംഭിക്കുന്ന കടവിൽ മണൽ ചാക്കുകൾ നിറച്ച് അടുക്കിയാണ് വെള്ളം ഉയർത്തി നിർത്തിയിരിക്കുന്നത്. എന്നാൽ ദിവസങ്ങൾ ചെല്ലുന്തോറും മഴ ലഭിക്കാതെ വരുന്നതിനാൽ നദിയിലെ ജല നിരപ്പ് താഴുന്നത് കുട്ടവഞ്ചി സവാരി നടത്തുന്നതിന് തടസം ഉണ്ടാകുവാൻ സാധ്യത ഏറെയാണ്. ദീർഘദൂര യാത്രയും ഹ്രസ്വദൂര യാത്രയും ആണ് കുട്ടവഞ്ചി സവാരിയിൽ നടത്തുന്നത്. എന്നാൽ നദിയിൽ ജല നിരപ്പ് താഴ്ന്നതോടെ ദീർഘദൂര യാത്ര നിർത്തിവെച്ചിരിക്കുകയാണിപ്പോൾ.
നദിയിലെ ജല നിരപ്പ് കുറഞ്ഞാൽ കല്ലാറ്റിലെ കല്ലുകൾ കുട്ടവഞ്ചിയുടെ അടിഭാഗത്ത് തട്ടി കുട്ടവഞ്ചിക്ക് കേടുപാടുകൾ സംഭവിക്കുന്നതിന് സാധ്യത ഏറെയാണ്. കേരളത്തിന് അകത്തും പുറത്ത് നിന്നും നിരവധി ആളുകൾ ആണ് ദിവസവും അടവി കുട്ടവഞ്ചി സവാരി കേന്ദ്രം സന്ദർശിക്കുവാൻ എത്തുന്നത്. ഇവർ മണ്ണീറ വെള്ളച്ചാട്ടത്തിലും സന്ദർശനം നടത്തിയാണ് മടങ്ങുന്നത്. വനത്തിലൂടെ ഒഴുകുന്ന കല്ലാറിൽ വന്യതയുടെ സൗന്ദര്യമാസ്വദിച്ച് സവാരി നടത്താം എന്നതാണ് കുട്ടവഞ്ചി സവാരിയുടെ പ്രധാന ആകർഷണീയത.ക്യാമറയിൽ കല്ലാറിന്റെ ചിത്രങ്ങൾ പകർത്തി മടങ്ങുന്നവരും അനവധിയാണ്.
ജോലി ഒഴിവുകള്‍
പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, വീഡിയോ എഡിറ്റര്‍ എന്നീ ഒഴിവുകള്‍ ഉണ്ട്. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റാ മെയില്‍ ചെയ്യുക [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.