Thursday, May 30, 2024 2:28 pm

കോന്നി മയൂർ ഏലായിൽ പച്ചമണ്ണിട്ട് നിലം നികത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മയൂർ ഏലായിൽ വ്യാപകമായ തോതിൽ പച്ചമണ്ണിട്ട് നിലം നികത്തിയിട്ടും നടപടി എടുക്കാതെ അധികൃതർ. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ആണ് അനധികൃതമായി നിലം നികത്തുന്നത് എന്നാണ് ആക്ഷേപം. ക്വാറി വേസ്റ്റും പച്ചമണ്ണും കെട്ടിടാവശിഷ്ടങ്ങളുമാണ് നിലം നികത്തുവാൻ ഉപയോഗിക്കുന്നത്. മയൂർ ഏലായുടെ ഭാഗമായിരുന്ന ഇവിടം ഇപ്പോൾ തരം മാറ്റി ഉത്തരവ് ഇറക്കിയിട്ടുണ്ട്. 45 സെന്റ് സ്ഥലമാണ് ഇപ്പോൾ ഉദ്യോഗസ്ഥ ഒത്താശയോട് കൂടി നിലം നികത്തി പുരയിടമാക്കി മാറ്റിയിരിക്കുന്നത്. ഇവിടെ മണ്ണിട്ട് നികത്തുവാൻ യാതൊരുവിധ ഉത്തരവുകളും ലഭിക്കാത്ത സാഹചര്യത്തിൽ ഈ കഴിഞ്ഞ ദിവസമാണ് ഇവിടെ വ്യാപകമായ തോതിൽ നിലം നികത്തൽ ആരംഭിച്ചത്. ഈ വിഷയം സംബന്ധിച്ച് വിവിധ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർക്ക് എതിരെ ജനപ്രതിനിധികൾ അടക്കം പരാതി നൽകുവാൻ ഒരുങ്ങുകയാണിപ്പോൾ.

നിലം നികത്തുന്നതിനോട് ചേർന്നുള്ള ഭാഗത്ത് മാരൂർ പാലം തോട്, ചന്തയുടെ ഭാഗത്ത് നിന്നും വരുന്ന തോട്, മാങ്കുളം ഭാഗത്ത് നിന്നും വരുന്ന മഴവെള്ളം എന്നിവയെല്ലാം വെള്ളാട്ട് തോട്ടിൽ കൂടിയാണ് അച്ചൻകോവിൽ നദിയിൽ എത്തിച്ചേരുന്നത്. ഈ ഭാഗത്ത് നിലം നികത്തി കഴിഞ്ഞാൽ ഈ തോട്ടിൽ കൂടിയുള്ള നീരൊഴുക്ക് പൂർണ്ണമായി നിലക്കുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്. കൂടാതെ പൊന്തനാംകുഴി കുരിയാട്ട് ഭാഗത്ത് നിന്നുള്ള മഴവെള്ളമെല്ലാം തന്നെ കോന്നി വലിയ പള്ളിയുടെ ഭാഗത്ത് എത്തി അവിടെ നിന്ന് ചെറിയ തോട് വഴി വെള്ളാട്ട് തോട്ടിലേക്ക് എത്തിച്ചേരുന്നു. ഈ നീരൊഴുക്കുകൾ എല്ലാം മണ്ണിട്ട് നിലം നികത്തുന്നതോടെ അടയുകയും ചെയ്യും. വരും ദിവസങ്ങളിൽ മഴ പെയ്യുമ്പോൾ വെള്ളാട്ട് തോട്ടിൽ കൂടി നീരൊഴുക്ക് നിലച്ച് കോന്നി നഗരത്തിൽ വെള്ളക്കെട്ട് രൂപപെടുവാൻ ഉള്ള സാധ്യത ഏറെയാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മോദിയെ തോല്‍പ്പിക്കണം ; പ്രതിപക്ഷ നേതാക്കള്‍ക്ക് പിന്തുണയുമായി പാക് മുന്‍മന്ത്രി

0
ഇസ്‍ലാമാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്തണമെന്ന് പാകിസ്താന്‍ മുന്‍...

കിഴക്കൻവെള്ളം ശക്തിയാർജിച്ച് ഒഴുകിയതോടെ മുട്ടാർ മുങ്ങുന്നു

0
കുട്ടനാട് : കിഴക്കൻവെള്ളം ശക്തിയാർജിച്ച് ഒഴുകിയതോടെ മുട്ടാർ മുങ്ങുന്നു. കിടങ്ങറയിൽ പാലം...

മുഖ്യമന്ത്രിയെ അഭിനന്ദിച്ച് കത്തയച്ച പോലീസുകാരന് സസ്‌പെൻഷൻ

0
കോഴിക്കോട്: ആഭ്യന്തര വകുപ്പിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാബന്ധത്തെ വിമർശിച്ച് മുഖ്യമന്ത്രിക്ക്...

അവഗണനയുടെ പടുകുഴിയില്‍ തിരുവല്ല പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍റ്

0
തിരുവല്ല : നഗരസഭയുടെ ചുമതലയിലുള്ള പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍റിനോടുള്ള അധികൃതരുടെ അവഗണനയ്‌ക്ക്...