പത്തനംതിട്ട : സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥ കാരണമാണ് കോന്നി മെഡിക്കല്‍ കോളേജിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചത്. കോളജിനാവശ്യമായ അടിസ്ഥാനസൗകര്യമൊരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മെഡിക്കല്‍ കോളജ് ഇനിയും പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാവാത്തതിനെതിരേ പ്രതിഷേധം ഉയരുന്നതിനിടെയാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ഇടപെടലുണ്ടായിരിക്കുന്നത്.
ദീര്‍ഘവീക്ഷണമില്ലാതെ ധൃതിപിടിച്ച് ഉദ്ഘാടനം നടത്തി ജനങ്ങളുടെ കണ്ണില്‍പൊടിയിടുകയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍. മെഡിക്കല്‍ കോളജ് പത്തനംതിട്ടയ്ക്ക് നഷ്ടമാവുന്നത് തടയാന്‍ നടപടിസ്വീകരിക്കണമെന്നും ഇതിനെതിരെ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.